Sub Lead

യുപിയില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന അധ്യാപകന്‍ അറസ്റ്റില്‍

സെപ്റ്റംബര്‍ ഏഴിനാണ് നിഖിത് ദൊഹ്‌റെ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ അശ്വിനി സിങ് മര്‍ദിച്ചത്.പരീക്ഷയില്‍ 'സോഷ്യല്‍' എന്ന വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചതിന് അശ്വിനി സിങ് വിദ്യാര്‍ഥിയെ വടികൊണ്ടും ദണ്ഡുകൊണ്ടും അടിക്കുകയും ബോധം പോകുന്നതുവരെ ചവിട്ടുകയും ചെയ്തതായി കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

യുപിയില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന അധ്യാപകന്‍ അറസ്റ്റില്‍
X

ലഖ്‌നോ: സ്‌പെല്ലിങ് തെറ്റിച്ചതിന്റെ പേരില്‍ ദലിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍.സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷമാണ് അധ്യാപകനായ അശ്വിനി സിങ്ങിനെ അറസ്റ്റിലായത്. സെപ്റ്റംബര്‍ ഏഴിനാണ് നിഖിത് ദൊഹ്‌റെ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ അശ്വിനി സിങ് മര്‍ദിച്ചത്.

പരീക്ഷയില്‍ 'സോഷ്യല്‍' എന്ന വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചതിന് അശ്വിനി സിങ് വിദ്യാര്‍ഥിയെ വടികൊണ്ടും ദണ്ഡുകൊണ്ടും അടിക്കുകയും ബോധം പോകുന്നതുവരെ ചവിട്ടുകയും ചെയ്തതായി കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സക്കായി അശ്വിനി സിങ് ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നല്‍കി. പിന്നീട് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപകനെ നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചികില്‍സയിലിരിക്കെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മര്‍ദനമേറ്റ വിദ്യാര്‍ഥി മരിച്ചത്. അശ്വിനി സിങ് ഒരു ബന്ധുവിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞതെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും പോലിസ് പറഞ്ഞു.

കൗമാരക്കാരന്റെ മരണത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.അക്രമാസക്തമായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് 35 പേര്‍ക്കും 2,500 ഓളം പേര്‍ക്കുമെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.ഭീം ആര്‍മിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും എന്നാല്‍ അക്രമം നടത്തിയവര്‍ സംഘവുമായി ബന്ധമുള്ളവരല്ലെന്നും പോലിസ് എന്‍ഡിടിവിയോട് പറഞ്ഞു.

Next Story

RELATED STORIES

Share it