Sub Lead

താനൂര്‍ ഇസ്ഹാഖ് വധം: മൂന്ന് പേര്‍ റിമാന്റില്‍

ഒന്നാം പ്രതി കുപ്പന്റെ പുരക്കല്‍ അബ്ദുള്‍ മുഫീസ്, വേളിച്ചാന്റെ പുരക്കല്‍ മഹസൂദ്, കുപ്പന്റെ പുരക്കല്‍ ത്വഹാ മോന്‍ എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.

താനൂര്‍ ഇസ്ഹാഖ് വധം: മൂന്ന് പേര്‍ റിമാന്റില്‍
X

താനൂര്‍: അഞ്ചുടിയില്‍ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖ് വധത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തു. ഒന്നാം പ്രതി കുപ്പന്റെ പുരക്കല്‍ അബ്ദുള്‍ മുഫീസ്, വേളിച്ചാന്റെ പുരക്കല്‍ മഹസൂദ്, കുപ്പന്റെ പുരക്കല്‍ ത്വഹാ മോന്‍ എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. തിരൂര്‍ ജില്ലാ ഗവ. ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ പ്രതികളെ പരപ്പനങ്ങാടി കോടതിയിലാണ് ഹാജരാക്കിയത്.

അറസ്റ്റിലായവര്‍ ഇസ്ഹാഖിന്റെ അടുത്ത ബന്ധത്തില്‍ പെട്ടവരും സിപിഎം പ്രവര്‍ത്തകരുമാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അവര്‍ ഉടന്‍ തന്നെ പിടിയിലാവുമെന്നും പോലിസ് അറിയിച്ചു.

അതേസമയം, കൊലപാതകമുണ്ടായ അഞ്ചുടിക്കല്‍ മേഖല തീരദേശം ഇപ്പോള്‍ ശാന്തമാണ്. മാസങ്ങള്‍ക്ക് മുമ്പ് കുപ്പന്റെ പുരക്കല്‍ ഷംസുവിനെ വെട്ടി ഗുതരമായി പരിക്കേല്‍പ്പിച്ചതിന് പ്രതികാരമായാണ് ഇസ്ഹാഖിനെ വധിച്ചതെന്നാണ് പോലിസ് നിഗമനം. ഗൂഡലോചനയും മറ്റുകാര്യങ്ങളും അന്വേഷിക്കുമെന്നു താനൂര്‍ സിഐ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.


Next Story

RELATED STORIES

Share it