Sub Lead

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാന്‍

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാന്‍
X

തിരൂര്‍: മലപ്പുറം ജില്ലയിലെ താനൂര്‍ തൂവല്‍തീരത്തുണ്ടായ ബോട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനെയാണ് നിയോഗിച്ചത്. ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നു വിരമിച്ച ചീഫ് എന്‍ജിനീയര്‍ നീലകണ്ഠന്‍ ഉണ്ണി, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചീഫ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ എന്നീ സാങ്കേതിക വിദഗ്ധരും കമ്മിഷന്‍ അംഗങ്ങളായിരിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അതിനിടെ, ദുരന്തത്തില്‍ മരണപ്പെട്ട 22 പേരുടെയും കുടുംബത്തിലെ അവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

Next Story

RELATED STORIES

Share it