Sub Lead

താനൂര്‍ ദുരന്തം; അടിയന്തിര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം, ബോട്ട് കരയ്‌ക്കെത്തിച്ചു

താനൂര്‍ ദുരന്തം; അടിയന്തിര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം, ബോട്ട് കരയ്‌ക്കെത്തിച്ചു
X

പ്രതീകാത്മക ചിത്രം



മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലിസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അതിനിടെ, താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാര ബോട്ട് കരയ്‌ക്കെത്തിച്ചു. വലിയ വടം കെട്ടിയാണ് ബോട്ട് കരയ്‌ക്കെത്തിച്ചത്. മരണപ്പെട്ട 18 പേരില്‍ ഏഴ് കുട്ടികളും നിരവധി സ്ത്രീകളുമുണ്ട്.

പലരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പെട്ടത് ഡബിള്‍ ഡക്കര്‍ ബോട്ടാണ്. സാധാരണയില്‍ 20 പേര്‍ യാത്ര ചെയ്യാറുള്ള ബോട്ടില്‍ 40ല്‍ പരം പേര്‍ യാത്ര ചെയ്തിരുന്നു എന്നാണ് വിവരം.

Next Story

RELATED STORIES

Share it