Sub Lead

തമിഴ്നാട്ടില്‍ നവംബര്‍ 16 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുമതി.

തമിഴ്നാട്ടില്‍ നവംബര്‍  16 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുമതി.
X

ചെന്നൈ: തമിഴ്നാട്ടില്‍ നവംബര്‍ 16 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ അനുമതി. കൊവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. 9,10,11,12 ക്ലാസുകളും കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യഘട്ടത്തില്‍ തുറക്കും. ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യവിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്.

സിനിമ തീയറ്ററുകള്‍ നവംബര്‍ 10 മുതല്‍ തുറക്കും. തീയറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. മൃഗശാലകള്‍, നീന്തല്‍ കുളങ്ങള്‍, ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയും നവംബര്‍ 10 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മത ചടങ്ങുകള്‍, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നവംബര്‍ 16 മുതല്‍ 100 പേരെമാത്രം പങ്കെടുപ്പിച്ച് നടത്താം. വിവാഹ, ശവസംസ്‌കാര ചടങ്ങുകളില്‍ നൂറിലധികം പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. പ്രായമുള്ളവര്‍ക്കും നാളെ മുതല്‍ ജിമ്മുകള്‍ക്ക് പോവാം. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരം സബര്‍ബന്‍ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കും.ചെന്നൈയിലെ കോയമ്പേട് പച്ചക്കറി വിപണിയില്‍ മൊത്ത പഴ വില്‍പ്പന തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ചില്ലറ പഴങ്ങളും പച്ചക്കറി വില്‍പ്പനയും 16 മുതല്‍ മൂന്ന് ഘട്ടങ്ങളായി പുനരാരംഭിക്കും. 150 പേരെ മാത്രം ഉള്‍പ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താം. പൊതുജനങ്ങള്‍ക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല. പൊതു സ്ഥലങ്ങളില്‍ മാസ്‌കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കുക, ശരീര താപനില പരിശോധിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ പാലിക്കേണ്ട സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it