തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി

ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂലൈ 5 വരെ നീട്ടി. എന്നാല്‍, ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. ഷോപ്പിങ് മാളുകള്‍, ജ്വല്ലറി സ്റ്റോറുകള്‍, ടെക്സ്റ്റൈല്‍ ഷോറൂമുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. 50 ശതമാനം ജീവനക്കാരോടെ ടെക്സ്റ്റൈല്‍സ്, ജ്വല്ലറി ഷോറൂമുകള്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ മാളുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ തുറക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. ബീച്ചുകളില്‍ നടത്തത്തിന് രാവിലെ 5 മുതല്‍ രാത്രി 9 വരെ അനുമതി നല്‍കിയിട്ടുണ്ട്. റെസ്റ്റോറന്റുകളില്‍ ടേക്ക്അവേയും ഡെലിവറി സേവനങ്ങളും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം തമിഴ്നാട്ടില്‍ 5,755 പുതിയ കൊവിഡ് 19 കേസുകളും 150 മരണങ്ങളും രജിസ്റ്റര്‍ ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,455,332 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 32,051 ആണ്
Tamil Nadu lockdown extended till July 5
RELATED STORIES
കൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന്‍ തോക്കുകളുമായി മൂന്ന് പേര് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMTഎകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ...
1 July 2022 3:14 AM GMTക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സമ്മേളനം ഹിന്ദുത്വര്‍ തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMT