Sub Lead

ദേശീയ ഭാഷയാക്കേണ്ടത് ഹിന്ദിയല്ല, തമിഴ്; ഏറ്റവും അനുയോജ്യം തമിഴെന്നും ഡിഎംകെ

നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ വ്യക്തിത്വം. അതിനെ ഡിഎംകെ പിന്തുണയ്ക്കുന്നു. ഇനി ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം അറിയിക്കുന്ന ഒരു ഭാഷ വേണമെങ്കില്‍ ഏറ്റവും യോജ്യം തമിഴാണെന്നും ഡിഎംകെ പാര്‍ലമെന്റ് അംഗവും വക്താവുമായ ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

ദേശീയ ഭാഷയാക്കേണ്ടത് ഹിന്ദിയല്ല, തമിഴ്; ഏറ്റവും അനുയോജ്യം തമിഴെന്നും ഡിഎംകെ
X

ചെന്നൈ: ഇന്ത്യയുടെ സ്വത്വം ഹിന്ദി ഭാഷയുമായി ബന്ധിപ്പിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പരാമര്‍ശത്തിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെ ദേശീയ ഭാഷക്ക് ഏറ്റവും അനുയോജ്യമായ ഭാഷ തമിഴെന്ന് ഡിഎംകെ. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ വ്യക്തിത്വം വെളിവാക്കുന്ന ഏക ഭാഷ വേണമെന്നുണ്ടെങ്കില്‍ ഹിന്ദിയേക്കാള്‍ തമിഴാണ് അതിനു നല്ലത്.

നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ വ്യക്തിത്വം. അതിനെ ഡിഎംകെ പിന്തുണയ്ക്കുന്നു. ഇനി ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വം അറിയിക്കുന്ന ഒരു ഭാഷ വേണമെങ്കില്‍ ഏറ്റവും യോജ്യം തമിഴാണെന്നും ഡിഎംകെ പാര്‍ലമെന്റ് അംഗവും വക്താവുമായ ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

തമിഴ് ലോകത്തെ തന്നെ ഏറ്റവും പഴയ ഭാഷകളില്‍ ഒന്നാണ്. അത് ശ്രീലങ്കയുടെയും സിംഗപ്പൂരിന്റെയും ഇന്ത്യയുടെയും ഔദ്യോഗിക ഭാഷയാണ്. അതിനു ക്ലാസിക്കല്‍ ഭാഷാ പദവിയുമുണ്ട്. പല തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും തമിഴ് സംസ്‌കാരത്തിന്റെ സ്വാധീനമുണ്ട്. ഒട്ടേറെ രാജ്യങ്ങളിലേക്ക് തമിഴര്‍ കുടിയേറിയിട്ടുണ്ട് അദ്ദേഹം വിശദീകരിച്ചു.

ഹിന്ദി കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണെന്നത് ശരിയാണ്. എന്നാല്‍ അത്ര തന്നെ ആളുകള്‍ ഹിന്ദി സംസാരിക്കാത്തവരുമുണ്ട്. സമ്പദ് വ്യവസ്ഥ, സാങ്കേതിക വിദ്യ, സാമൂഹ്യ ഘടകങ്ങള്‍ എന്നിവയിലെല്ലാം മുന്നില്‍ ഹിന്ദി ഇതര സംസ്ഥാനങ്ങളാണ്. ഹിന്ദി സംസ്ഥാനങ്ങള്‍ ഇതിലെല്ലാം ഏറെ പിന്നിലാണ്. അതുകൊണ്ടൊക്കെതന്നെ ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഹിന്ദിക്കില്ല ഡിഎംകെ നേതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it