Sub Lead

'ശരിയായ സാഹചര്യത്തില്‍' ഉര്‍ദുഗാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് താലിബാന്‍

അമേരിക്കന്‍, നാറ്റോ സൈന്യങ്ങളെ പിന്‍വലിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത തുര്‍ക്കി സൈന്യത്തെക്കുറിച്ചുള്ള വിയോജിപ്പ് പരിഹരിക്കാന്‍ താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അത്തരം കൂടിക്കാഴ്ചയ്ക്ക് സമ്മതമാണെന്ന സൂചന നല്‍കി താലിബാന്‍ മുന്നോടട് വന്നിരിക്കുന്നത്.

ശരിയായ സാഹചര്യത്തില്‍  ഉര്‍ദുഗാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് താലിബാന്‍
X

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷത്തെക്കുറിച്ചും അവിടെ ആങ്കറയുടെ പങ്കിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധത അറിയിച്ച് താലിബാന്‍. എന്നാല്‍, അത് 'ശരിയായ സാഹചര്യങ്ങളില്‍' മാത്രമായിരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.

അമേരിക്കന്‍, നാറ്റോ സൈന്യങ്ങളെ പിന്‍വലിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷ ഏറ്റെടുത്ത തുര്‍ക്കി സൈന്യത്തെക്കുറിച്ചുള്ള വിയോജിപ്പ് പരിഹരിക്കാന്‍ താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അത്തരം കൂടിക്കാഴ്ചയ്ക്ക് സമ്മതമാണെന്ന സൂചന നല്‍കി താലിബാന്‍ മുന്നോടട് വന്നിരിക്കുന്നത്.

'എല്ലാവരും തങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു'-താലിബാന്‍ വക്താവ് മുഹമ്മദ് നയീം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. 'തങ്ങള്‍ക്കും അത് ഇഷ്ടമാണ്, എന്നാല്‍ അത് ശരിയായ സാഹചര്യത്തിലായിരിക്കും. തങ്ങളും ദോഹയിലെ തുര്‍ക്കി എംബസിയും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. കൂടാതെ എല്ലാ രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

താലിബാന്റെ നേതൃത്വത്തെക്കുറിച്ച് ഇപ്പോഴും അജ്ഞാതമാണ്. അതിന്റെ ആത്മീയ നേതാവായി കരുതപ്പെടുന്ന ഹെബത്തുല്ല അഖുന്‍സാദ പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടാറില്ല. അതിനാല്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ ആണ് നിലവില്‍ അതിന്റെ പൊതുമുഖമായി അറിയപ്പെടുന്നത്. ദോഹയിലെ താലിബാന്‍ രാഷ്ട്രീയ കാര്യാലയത്തിന് നേതൃത്വം നല്‍കുന്നതു ബറാദര്‍ ആണ്.

Next Story

RELATED STORIES

Share it