Sub Lead

''നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്'': മലയാളത്തില്‍ പോസ്റ്റുമായി തലാലിന്റെ സഹോദരന്‍

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്: മലയാളത്തില്‍ പോസ്റ്റുമായി തലാലിന്റെ സഹോദരന്‍
X

ഏദന്‍: മലയാളി നഴ്‌സ് നിമിഷ പ്രിയക്ക് യെമന്‍ കോടതി വിധിച്ച ശിക്ഷ നടപ്പാക്കാനാണ് തലാലിന്റെ കുടുംബം ആഗ്രഹിക്കുന്നതെന്ന് സഹോദരന്‍ അബ്ദുല്‍ ഫത്താഹ്. തലാലിന്റെ കുടുംബം ചര്‍ച്ചകളുമായി സഹകരിച്ചു തുടങ്ങി എന്ന 24 ന്യൂസ് ചാനലിന്റെ ന്യൂസ് പങ്കുവച്ചാണ് അബ്ദുല്‍ ഫത്താഹ് മലയാളത്തില്‍ നിലപാട് വ്യക്തമാക്കിയത്.

'' ഞങ്ങള്‍ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, ആരുമായി പോലും സംസാരിച്ചിട്ടില്ല, വിളിച്ചുമില്ല.ഇത് വരെ നമ്മുക്ക് മാധ്യമങ്ങളിലൂടെ മാത്രമേ അറിയാവുന്നതായും ഇതെല്ലാം തെറ്റായ വാര്‍ത്തകളും പച്ചക്കളളകളും മാത്രമാണെന്നും വ്യക്തമാക്കുന്നു. ഞങ്ങളുടെ നിലപാട് ഇപ്പോഴും അതേപോലെയാണ്. ഞങ്ങള്‍ കുടുതല്‍ ആഗ്രഹിക്കുന്നതു ശിക്ഷയുടെ നടപ്പാക്കലാണ്.''- പോസ്റ്റ് പറയുന്നു.

Next Story

RELATED STORIES

Share it