- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമെന്ന് ടി പദ്മനാഭന്‍

കണ്ണൂര്‍: രാജ്യം ഇന്ന് വലിയൊരു ദുരന്ത മുഖത്താണ് ഉള്ളതെന്നും ജനാധിപത്യവാദികള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പ്രശസ്ത ചെറുകഥാ കൃത്ത് ടി പത്മനാഭന്‍. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരേ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലും പതിരും വേര്‍തിരിക്കുന്ന ഒരു കാലം വരും. കാലമാണ് ഏറ്റവും വലിയ വിധി കര്‍ത്താവ്. ആ വിധിയെഴുത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയെ പോലും കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയാല്‍ ആ പ്രതിക്ക് അവസാനമായി കോടതി മുമ്പാകെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നത് അപകടകരമായ അവസ്ഥ തന്നെയാണ്. വിദേശത്ത് പോയി രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ പ്രസംഗിച്ചുവെന്നാണ് പറയുന്നത്. പാര്‍ലമെന്റില്‍ ഭരണപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി മൂന്ന് തവണ സ്പീക്കര്‍ക്ക് കത്ത് നല്‍കി. രണ്ട് തവണ നേരിട്ടുകണ്ട് തന്റെ പ്രസംഗത്തെ കുറിച്ച് വിവരിക്കാന്‍ സമയം തരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇതേക്കുറിച്ച് ഒന്നും പ്രതികരിക്കാതെ നിലകൊള്ളുകയായിരുന്നു. ഒരു കോടതിവിധിയുടെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം ഇല്ലാതാക്കാന്‍ ഒരു ദിവസം പോലും എടുത്തില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രഫ. എ ഡി മുസ്തഫ, അഡ്വ. സോണി സെബാസ്റ്റ്യന്‍, വി എ നാരായണന്‍, മേയര്‍ ടി ഒ മോഹനന്‍, പി ടി മാത്യു, എന്‍ പി ശ്രീധരന്‍, വി രാധാകൃഷ്ണന്‍, കെ സി മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബ്ലാത്തൂര്‍, എം പി ഉണ്ണികൃഷ്ണന്‍, വി വി പുരുഷോത്തമന്‍, കെ പ്രമോദ്, രജനി രാമാനന്ദ്, അമൃതാ രാമകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍, വി പി അബ്ദുല്‍ റഷീദ്, കട്ടേരി നാരായണന്‍, റഷീദ് കവ്വായി, സി ടി സജിത്ത്, എം പി വേലായുധന്‍, പൊന്നമ്പത്ത് ചന്ദ്രന്‍, അഡ്വ. ബ്രജേഷ് കുമാര്‍, സി വി സന്തോഷ്, ടി ജയകൃഷ്ണന്‍, സി ടി ഗിരിജ, ബിജു ഉമ്മര്‍, കൂക്കിരി രാഗേഷ്, ഹരിദാസ് മൊകേരി, ടി ജനാര്‍ദ്ദനന്‍, എം കെ മോഹനന്‍, രജിത്ത് നാറാത്ത്, സി രഘുനാഥ്, കല്ലിക്കോടന്‍ രാഗേഷ്, ടി കെ അജിത്ത്, എം വി രവീന്ദ്രന്‍, വി സി പ്രസാദ്, കെ എം ശിവദാസന്‍ സംസാരിച്ചു.
RELATED STORIES
വഖ്ഫിനായി കേന്ദ്രം പുതിയ പോര്ട്ടല് കൊണ്ടുവരുന്നു; രജിസ്റ്റര്...
29 May 2025 4:20 PM GMT''പ്രതി മുഗള് ഭരണം പുനസ്ഥാപിക്കാന് ശ്രമിച്ചു''; അഭിഭാഷകന്റെ...
29 May 2025 2:43 PM GMTകപ്പലപകടം മല്സ്യത്തൊഴിലാളികളെ ബാധിച്ചു; 1000 രൂപയും ആറ് കിലോ അരിയും...
29 May 2025 2:24 PM GMTഇടുക്കിയില് നിര്ത്തിയിട്ട ലോറിക്കുമുകളില് മരംവീണ് ഒരാള് മരിച്ചു;...
29 May 2025 2:15 PM GMTഅതിശക്തമായ മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
29 May 2025 2:09 PM GMTകര്ണാടകയില് വര്ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMT