Sub Lead

ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം രൂക്ഷം

ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സഭ സ്വീകരിച്ച സമീപനത്തില്‍ ഒരു വിഭാഗം വൈദികര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയങ്ങളാണ് അവര്‍ പരസ്യമായി മുന്നോട്ട് വയ്ക്കുന്നത്.

ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം രൂക്ഷം
X

കൊച്ചി: ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം രൂക്ഷം. വിഷയത്തില്‍ അടിയന്തിര സിനഡ് വിളിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യ താല്പര്യം മുന്‍നിര്‍ത്തി കൃത്യമായ പ്രമേയം പാസാക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെടുന്നത്.

ലൗ ജിഹാദ്, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സഭ സ്വീകരിച്ച സമീപനത്തില്‍ ഒരു വിഭാഗം വൈദികര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയങ്ങളാണ് അവര്‍ പരസ്യമായി മുന്നോട്ട് വയ്ക്കുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ പറയേണ്ട കാര്യമായിരുന്നില്ല. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കാതെ സഭ താരതമ്യേനെ പ്രധാന്യമില്ലാത്ത ലൗ ജിഹാദിനെക്കുറിച്ചാണ് പറയുന്നതെന്നും വൈദികര്‍ കുറ്റപ്പെടുത്തുന്നു.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലും ലൗജിഹാദിനെക്കുറിച്ച് പരമാര്‍ശമുണ്ടായിരുന്നു. വര്‍ധിച്ചുവരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it