Sub Lead

ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരാഞ്ജലി; തകര്‍ന്ന കെട്ടിടങ്ങളില്‍ മറഡോണയെ പകര്‍ത്തി സിറിയന്‍ ഗ്രാഫിറ്റി കലാകാരന്‍

വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ താമസിക്കുന്ന അസീസ് അല്‍ അസ്മര്‍ ആണ് ആഭ്യന്തര സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ സിറിയന്‍ നഗരത്തിലെ കെട്ടിടച്ചുമരുകളിലേക്ക് ഇതിഹാസ താരത്തെ പകര്‍ത്തി ആദരവ് അര്‍പ്പിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരാഞ്ജലി; തകര്‍ന്ന കെട്ടിടങ്ങളില്‍ മറഡോണയെ പകര്‍ത്തി സിറിയന്‍ ഗ്രാഫിറ്റി കലാകാരന്‍
X

ദമസ്‌കസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് വ്യത്യസ്ത രീതിയില്‍ ആദരാഞ്ജലി അര്‍പ്പിച്ച്് സിറിയന്‍ ഗ്രാഫിറ്റി കലാകാരന്‍. വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ താമസിക്കുന്ന അസീസ് അല്‍ അസ്മര്‍ ആണ് ആഭ്യന്തര സംഘര്‍ഷത്തില്‍ തകര്‍ന്നടിഞ്ഞ സിറിയന്‍ നഗരത്തിലെ കെട്ടിടച്ചുമരുകളിലേക്ക് ഇതിഹാസ താരത്തെ പകര്‍ത്തി ആദരവ് അര്‍പ്പിച്ചിരിക്കുന്നത്.


നേരത്തെ തന്നെ അന്താരാഷ്ട്രദേശീയ വിഷയങ്ങളില്‍ വിവിധ ഗ്രാഫിറ്റി വര്‍ക്കുകള്‍ ചെയ്ത് ജനശ്രദ്ധ നേടിയ അസീസ് മറഡോണയുടെ കടുത്ത ആരാധകന്‍ കൂടിയാണ്. തുടര്‍ന്ന് അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ അനശ്വരമാക്കാന്‍ തീരുമാനിക്കുകയും അര്‍ജന്റീനയുടെ ജഴ്‌സിയിലുള്ള മറഡോണയുടെ ചിത്രങ്ങള്‍ തകര്‍ന്ന കെട്ടിടവശിഷ്ടങ്ങളില്‍ വരച്ചിടുകയുമായിരുന്നു.


'ഇദ്‌ലിബിലെ ജനതയെന്ന നിലയില്‍, അസദ് ഭരണകൂടവും അയാളുടെ അനുയായികളും തകര്‍ത്ത മതിലുകളില്‍ തങ്ങള്‍ മറഡോണയുടെ ചിത്രം വരച്ചു- അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ മറഡോണയുടെ ആരാധകര്‍ക്ക് ഭരണകൂടത്തിന്റെ ഉപരോധം മൂലം വീടുകള്‍ നഷ്ടപ്പെട്ടു, ആഗോള സമൂഹം ഇതിനെക്കുറിച്ച് ബോധവാന്മാരാകണമെന്ന് കൂടി ഞങ്ങള്‍ ആഗ്രഹിക്കുന്നു ഇത് കൂടിയാണ് ഗ്രാഫിറ്റിയുടെ പിന്നിലെ ഉദ്ദേശ്യമെന്നും അസീസ് അല്‍ അസ്മര്‍ പറഞ്ഞു.


2011ന്റെ തുടക്കം മുതല്‍ ബഷാറുല്‍ അസദ് ഭരണകൂടം ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളെ ക്രൂരമായി വേട്ടയാടിയതു മുതല്‍ സിറിയ കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് എടുത്തൈറിയപ്പെടുകയായിരുന്നു. 50 ലക്ഷത്തോളം സിവിലിയന്മാര്‍ ഇവിടെ ഭവനരഹിതരായിട്ടുണ്ടെന്നാണ് കണക്ക്.

Next Story

RELATED STORIES

Share it