Sub Lead

കാര്‍ത്തിക് പൂര്‍ണിമ മേളയില്‍ മുസ്‌ലിംകള്‍ കടകള്‍ നടത്തരുതെന്ന് ഹിന്ദുത്വ സന്ന്യാസി

കാര്‍ത്തിക് പൂര്‍ണിമ മേളയില്‍ മുസ്‌ലിംകള്‍ കടകള്‍ നടത്തരുതെന്ന് ഹിന്ദുത്വ സന്ന്യാസി
X

ലഖ്‌നോ: കാര്‍ത്തിക് പൂര്‍ണിമ മേളയില്‍ മുസ്‌ലിംകള്‍ കടകള്‍ നടത്തരുതെന്ന് ഹിന്ദുത്വ സന്ന്യാസി. ഹാപൂരിലെ ഗര്‍മുക്തേഷറിലെ മേളയില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് സ്വാമി യശ്‌വീര്‍ മഹാരാജ് എന്ന പേരില്‍ അറിയപ്പെടുന്ന ഹിന്ദുത്വ സന്ന്യാസി ആവശ്യപ്പെട്ടത്. മേള സ്ഥലത്ത് അതിക്രമിച്ചു കയറി പരിശോധന നടത്താന്‍ ശ്രമിച്ച ഇയാളെ പോലിസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പുറത്ത് നിന്നാണ് ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ''ജിഹാദികള്‍ മേളയില്‍ കടകള്‍ നടത്തും. അവര്‍ സാധനങ്ങളില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യും. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്താനാണ് അത്. ''-ഹിന്ദുത്വന്‍ ആരോപിച്ചു. പൊതുസമാധാനം നിലനിര്‍ത്താന്‍ യശ്‌വീറിനെ മേളയില്‍ നിന്ന് വിലക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയുടെ തീര്‍ത്ഥാടനത്തില്‍ മുസ്‌ലിംകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് മറ്റൊരു ഹിന്ദുത്വ സന്ന്യാസിയായ ദിനേശ ഫലഹാരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it