അഴിമതി വാര്‍ത്തയാക്കിയതോടെ സസ്‌പെന്‍ഷന്‍; പോലിസുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കുത്തികൊന്നു
ലോക്കല്‍ ചാനലിലെ റിപ്പോര്‍ട്ടറായ കേശവ് ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
BY SRF9 Aug 2021 3:29 PM GMT

X
SRF9 Aug 2021 3:29 PM GMT
ഹൈദരാബാദ്: അഴിമതി റിപോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച പോലിസ് കോണ്‍സ്റ്റബിള്‍ മാധ്യമപ്രവര്‍ത്തകനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു.ലോക്കല്‍ ചാനലിലെ റിപ്പോര്‍ട്ടറായ കേശവ് ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
ലോക്കല്‍ പോലിസിലെ അഴിമതി സംബന്ധിച്ച കേശവിന്റെ റിപോര്‍ട്ടിനെതുടര്‍ന്ന് കോണ്‍സ്റ്റബിള്‍ വെങ്കട ശുബ്ബയ്യയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് കോണ്‍സ്റ്റബിള്‍ കേശവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ആക്രമിച്ചതെന്നാണ് പോലിസിന്റെ നിഗമനം.
കോണ്‍സ്റ്റബിളും സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലിസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കേശവിനെ അടുത്തുള്ള ദാബയിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തു.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT