Sub Lead

സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധത്തില്‍

സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധത്തില്‍
X
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ പ്രതിഷേധിച്ചതിനു സസ്‌പെന്റ്് ചെയ്യപ്പെട്ട എട്ട് രാജ്യസഭാ എംപിമാര്‍ തിങ്കളാഴ്ച രാത്രി പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറാക് ഒബ്രയേന്‍, ദോലാ സെന്‍, ആം ആദ്മി പാര്‍ട്ടി സഞ്ജയ് സിങ്, സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ്, കോണ്‍ഗ്രസ് നേതാവക്കളായ രാജീവ് സതാവ്, സയ്യിദ് നസീര്‍ ഹുസയ്ന്‍, റിപ്പണ്‍ ബോറ എന്നിവരാണ് പ്രതിഷേധിക്കുന്നത്. എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലെത്തി അവിടെ കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. നിരവധി പ്രതിപക്ഷ എംപിമാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

സസ്‌പെന്‍ഷന്‍ ഞങ്ങളെ നിശബ്ദരാക്കില്ലെന്നും കര്‍ഷകരുടെ പോരാട്ടത്തില്‍ ഞങ്ങള്‍ നിലകൊള്ളുമെന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്നും മോദി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ പെരുമാറ്റവും ജനവിരുദ്ധ നയങ്ങളും പരസ്യമായി തുറന്നുകാട്ടുമെന്നും എളമരം കരീം എംപി പറഞ്ഞു.

Suspended MPs start indefinite protest in Parliament



Next Story

RELATED STORIES

Share it