Sub Lead

മോദിയെ വാനോളം പുകഴ്ത്തി സുപ്രിംകോടതി ജഡ്ജി അരുണ്‍ മിശ്ര

അന്താരാഷ്ട്ര നിലവാരത്തില്‍ ചിന്തിക്കുകയും തദ്ദേശീയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ മോദിയോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

മോദിയെ വാനോളം പുകഴ്ത്തി സുപ്രിംകോടതി ജഡ്ജി അരുണ്‍ മിശ്ര
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി സുപ്രിംകോടതി ജഡ്ദി ജസ്റ്റിസ് അരുണ്‍ മിശ്ര രംഗത്ത്. സുപ്രിംകോടതിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ്-2020ല്‍ ജുഡീഷ്യറിയും മാറുന്ന ലോകവും എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ്, സുപ്രിംകോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനക്കാരനായ ജസ്റ്റിസ് അരുണ്‍മിശ്ര മോദി സ്തുതിയുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദി അന്താരാഷ്ട്രതലത്തില്‍ ചിന്തിക്കുന്ന ദര്‍ശകനും ആഗോള കാഴ്ചപ്പാടുള്ളതും പ്രാദേശിക താല്‍പ്പര്യങ്ങള്‍ അവഗണിക്കാത്തതുമായ ബഹുമുഖ പ്രതിഭയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മനുഷ്യരുടെ അന്തസുറ്റ നിലനില്‍പ്പിനാണ് നമ്മുടെ പ്രഥമപരിഗണയെന്നും അന്താരാഷ്ട്ര നിലവാരത്തില്‍ ചിന്തിക്കുകയും തദ്ദേശീയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ മോദിയോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1500ലേറെ നിയമനിര്‍മാണങ്ങള്‍ നടത്തിയതിന് നരേന്ദ്രമോദിയേയും നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും ഞാന്‍ അഭിനന്ദിക്കുകയാണ്. മോദിക്ക് കീഴില്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്വവും സൗഹാര്‍ദ്ദവുമുള്ള രാജ്യമായി മാറിയിട്ടുണ്ട്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍ ഒന്നുതന്നെയാണ്. മാറുന്ന ലോകത്ത് ജുഡീഷ്യറിയുടെ പങ്ക് പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ ജനാധിപത്യം എങ്ങനെ വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജനങ്ങള്‍ ആശ്ചര്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി സംഘടിപ്പിച്ച രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള 20ലേറെ ന്യായാധിപന്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.



Next Story

RELATED STORIES

Share it