Sub Lead

1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന് നോട്ടിസ്

1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന് നോട്ടിസ്
X

ന്യൂഡല്‍ഹി: 1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്ത് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് ഹരജിക്കാരന് വേണ്ടി ഹാജരായത്. 1995ലെ നിയമത്തെ എന്തുകൊണ്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. 2025ലെ വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികള്‍ കേള്‍ക്കുന്ന സമയത്ത് ഈ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന പറഞ്ഞതായി അശ്വിനി ഉപാധ്യായ വാദിച്ചു. എന്നാല്‍, 2025ലെ നിയമഭേദഗതിയുമായി ചേര്‍ത്ത് ഈ ഹരജി പരിഗണിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടു. ഈ ഹരജി കേള്‍ക്കുന്നതില്‍ തടസം പറയുന്നില്ലെന്നുംഅവര്‍ പറഞ്ഞു. തുടര്‍ന്നാണ് എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടിസ് നല്‍കിയത്.

Next Story

RELATED STORIES

Share it