Sub Lead

നിയമോപദേശം നല്‍കുന്ന അഭിഭാഷകര്‍ക്ക് ഇഡിയുടെ സമന്‍സ്; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു

നിയമോപദേശം നല്‍കുന്ന അഭിഭാഷകര്‍ക്ക് ഇഡിയുടെ സമന്‍സ്; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു
X

ന്യൂഡല്‍ഹി: നിയമോപദേശം നല്‍കുന്ന അഭിഭാഷകര്‍ക്ക് അന്വേഷണ ഏജന്‍സികള്‍ സമന്‍സ് അയക്കുന്നതില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. രണ്ട് സുപ്രിംകോടതി അഭിഭാഷകര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത് വിവാദമായതിനെ തുടര്‍ന്നാണ് കേസ്. ഇത് ഇനി സുപ്രിംകോടതി ചീഫ്ജസ്റ്റിസ് പരിഗണിക്കും. സുപ്രിംകോടതി അഭിഭാഷകനായ അരവിന്ദ് ദത്താര്‍, പ്രതാപ് വേണുഗോപാല്‍ എന്നിവര്‍ക്കാണ് നേരത്തെ ഇഡി സമന്‍സ് അയച്ചിരുന്നത്. അഭിഭാഷകരോട് കക്ഷികള്‍ സംസാരിച്ച കാര്യങ്ങള്‍ അറിയാനായിരുന്നു സമന്‍സ്. കക്ഷികളുമായി അഭിഭാഷകര്‍ സംസാരിക്കുന്നത് പുറത്തു പറയേണ്ട ആവശ്യമില്ലെന്ന പൊതുചട്ടം ലംഘിച്ചായിരുന്നു സമന്‍സുകള്‍.

Next Story

RELATED STORIES

Share it