Sub Lead

സുപ്രിംകോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍; കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം

ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ഹരിയാന, പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുറാരി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്രഭട്ട്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരാണ് പുതിയ ജഡ്ജിമാര്‍. ഇവരെ നാലുപേരെയും സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.

സുപ്രിംകോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍; കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രത്തിന്റെ അംഗീകാരം
X

ന്യൂഡല്‍ഹി: നാല് ഹൈക്കോടതി ജഡ്ജിമാരെ സുപ്രിംകോടതിയില്‍ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ഹരിയാന, പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുറാരി, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്രഭട്ട്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരാണ് പുതിയ ജഡ്ജിമാര്‍. ഇവരെ നാലുപേരെയും സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയമനം അംഗീകരിച്ചുകൊണ്ട് രാഷ്ട്രപതിയും വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്ത തിങ്കളാഴ്ച ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ബോബ്‌ഡെ, രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്നതാണ് സുപ്രിംകോടതി കൊളീജിയം. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ല്‍നിന്ന് 34 ആക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈയില്‍ നിയമമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 11.5 ലക്ഷത്തിലധികം കേസുകളാണ് സുപ്രിംകോടതിയില്‍ തീര്‍പ്പാവാതെ കിടക്കുന്നത്. ജഡ്ജിമാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈവര്‍ഷം ആദ്യം ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. മതിയായ ജഡ്ജിമാരില്ലാത്തതുമൂലം പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Next Story

RELATED STORIES

Share it