Sub Lead

ക്രിക്കറ്റ് മല്‍സരത്തിന് പോയ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ഹിന്ദുത്വരുടെ ജാമ്യാപേക്ഷ തള്ളി

ക്രിക്കറ്റ് മല്‍സരത്തിന് പോയ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ഹിന്ദുത്വരുടെ ജാമ്യാപേക്ഷ തള്ളി
X

ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിക്കാന്‍ പോയ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്ന ഹിന്ദുത്വരുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഗുജറാത്തിലെ ആനന്ദില്‍ സല്‍മാന്‍ വോഹ്‌റ എന്ന 23കാരനെ 2024 ജൂണില്‍ തല്ലിക്കൊന്ന കേസിലെ പ്രതികളുടെ ഹരജിയാണ് തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ആനന്ദിലെ ചിക്കോധാര പ്രദേശത്ത് ക്രിക്കറ്റ് മല്‍സരത്തിനാണ് സല്‍മാനും രണ്ടു സുഹൃത്തുക്കളും പോയത്. അവിടെ വച്ച് വാക്കുതര്‍ക്കമുണ്ടായി. ജയ്ശ്രീറാം വിളിച്ചാണ് എതിര്‍സംഘം സല്‍മാനെ ആക്രമിച്ചത്. പ്രദേശത്ത് നേരത്തെ തന്നെ സംഘര്‍ഷ സാധ്യതയുള്ളതായി ദി ക്വിന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചില മുസ്‌ലിം യുവാക്കളുടെ കളി മികവില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് വിദ്വേഷമുണ്ടായിരുന്നു. അതിനാല്‍ ഹിന്ദുത്വസംഘം കളി നടക്കുന്ന പ്രദേശത്ത് എത്തിയിരുന്നു. ആക്രമണത്തില്‍ മെഹുല്‍, കിരണ്‍, മഹേന്ദ്ര, അക്ഷയ്, രതിലാല്‍, വിജയ്, കേതന്‍ എന്നിവരാണ് പ്രതികള്‍.

നേരത്തെ കേസിലെ മറ്റൊരു പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സല്‍മാനെ കഴുത്തില്‍ പിടിച്ചു നിര്‍ത്തിയ ക്രിമിനലാണ് കിരണ്‍. മറ്റു പ്രതികള്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കത്തികളും ഉപയോഗിച്ച് ആക്രമിച്ചു. ഒരു തുണിശാലയിലെ ജീവനക്കാരനായിരുന്നു സല്‍മാന്‍. സംഭവം നടക്കുന്നതിന് അല്‍പ്പം മുമ്പാണ് വിവാഹിതനായത്. കൊല നടക്കുമ്പോള്‍ ഭാര്യ ഒരു മാസം ഗര്‍ഭിണിയായിരുന്നു.

Next Story

RELATED STORIES

Share it