Top

ഡിസംബര്‍ 17ലെ ഹര്‍ത്താല്‍ വിജയിപ്പിക്കുക: സംയുക്ത സമിതി

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വന്നില്ല.

ഡിസംബര്‍ 17ലെ ഹര്‍ത്താല്‍ വിജയിപ്പിക്കുക: സംയുക്ത സമിതി
X

തിരുവനന്തപുരം: എന്‍ആര്‍സി, പൗരത്വ ഭേദഗതി ബില്‍ എന്നിവയിലൂടെ രാജ്യത്തെ വെട്ടി വിഭജിക്കാനുള്ള നീക്കമാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ നടത്തുന്നത്. പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നു വന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സംയുക്തയോഗം ഡിസംബര്‍ 17ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തത്. അതിന് ശേഷമാണ് കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികളുടെ പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച ആലോചനകളും തീരുമാനങ്ങളുമുണ്ടാകുന്നത്. ആ പ്രക്ഷോഭങ്ങളെല്ലാം സ്വാഗതാര്‍ഹമാണ്. ഇത്തരം പ്രക്ഷോഭങ്ങള്‍ നിരന്തരമായി ഉണ്ടാകേണ്ടതുണ്ട്. സംഘ്പരിവാറിനെതിരേ ഉയര്‍ന്നുവരേണ്ട ബഹുജന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കേരള ജനതയുടെ പൊതുവികാരം പ്രകടിപ്പിക്കാന്‍ കഴിയുന്ന സമരം എന്ന ലക്ഷ്യത്തോടെ സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തികച്ചും ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കും ഹര്‍ത്താല്‍.

സംഘ്പരിവാറിന്റെ വിഭജന നീക്കങ്ങള്‍ക്കെതിരേയുള്ള ജനകീയ പ്രതിരോധം എന്ന നിലയില്‍ ഈ ഹര്‍ത്താലിന് കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകില്ല. അന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കോ ഒരു തടസ്സവുമുണ്ടാകാത്ത വിധത്തിലാകും ഹര്‍ത്താല്‍ നടക്കുക. എന്‍ആര്‍സി പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരേയുള്ള കേരളത്തിന്റെ ശക്തവും ജനാധിപത്യപരവുമായ താക്കീതായി ഡിസംബര്‍ 17ലെ ഹര്‍ത്താലിനെ മാറ്റിയെടുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് സംയുക്ത സമര സമിതിക്കായി കെ അംബുജാക്ഷന്‍ (ദേശീയ വൈസ് പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി), ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി), അബ്ദുല്‍ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ് എസ്ഡിപിഐ), റോയ് അറക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഡി.പി.ഐ), ജെ സുധാകരന്‍ ഐഎഎസ് (സംസ്ഥാന പ്രസിഡന്റ്, ബിഎസ്പി), മുരളി നാഗ (സംസ്ഥാന സെക്രട്ടറി, ബിഎസ്പി),

ടി പീറ്റര്‍ (നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം), സജി കൊല്ലം (വര്‍ക്കിങ് പ്രസിഡന്റ്, ഡിഎച്ച്ആര്‍എം പാര്‍ട്ടി), കരമന ബയാര്‍ (സംസ്ഥാന പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), കെ എഫ് മുഹമ്മദ് അസ്‌ലം മൗലവി, നഹാസ് മാള (സംസ്ഥാന പ്രസിഡന്റ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്), സാജന്‍ (സംസ്ഥാന പ്രസിഡന്റ്, സിഎസ്ഡിഎസ്), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (സംസ്ഥാന പ്രസിഡന്റ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), എം എന്‍ രാവുണ്ണി (പോരാട്ടം), സതീഷ് പാണ്ടനാട് (ജനറല്‍ സെക്രട്ടറി, കെഡിപി), എന്‍ താജുദ്ദീന്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍)

ഷാജി ചെമ്പകശ്ശേരി (ദലിത് എംപവര്‍ മൂവ്‌മെന്റ്), സാലിഹ് കോട്ടപ്പള്ളി (സംസ്ഥാന പ്രസിഡണ്ട്, എസ്‌ഐഒ), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ എം കെ നൗഫല്‍ (ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), പാച്ചല്ലൂര്‍ സലീം മൗലവി (കണ്‍വീനര്‍, മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി), അഡ്വ. പി ഒ ജോണ്‍ (ചെയര്‍മാന്‍, എന്‍ഡിഎല്‍എഫ്), ഡോ.ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, പി സുരേന്ദ്രന്‍, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി, കെ പി ശശി, അഡ്വ. പി എ പൗരന്‍, ഗ്രോ വാസു, ഗോപാല്‍ മേനോന്‍, അംബിക, കെ ജി ജഗദീഷന്‍, സി കെ അബ്ദുല്‍ അസീസ്, പുരുഷന്‍ ഏലൂര്‍, എ എസ് അജിത്കുമാര്‍, ഒ പി രവീന്ദ്രന്‍, ഹാഷിം ചേന്ദംമ്പിള്ളി, വി ആര്‍ അനൂപ്, ഗോമതി ഇടുക്കി, അഡ്വ. കുക്കു ദേവകി, അഡ്വ. കെ കെ പ്രീത, മൃദുല ഭവാനി, ബി എസ് ബാബുരാജ്, ദിനു വെയില്‍, ഡോ. ജി ഉഷാകുമാരി, എ എം നദ്‌വി, അഡ്വ. കെ നന്ദിനി, ജബീന ഇര്‍ഷാദ്, എം ജോസഫ് ജോണ്‍, ഷംസീര്‍ ഇബ്രാഹീം, വിപിന്‍ ദാസ്, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യന്‍ തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it