Sub Lead

ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ കുടുക്കി പോലിസ്

അതേസമയം വിഷയം വിവാദമായതിന് പിന്നാലെ സ്ഥിരം മോഷ്ടാവെന്ന് ചിത്രീകരിക്കാൻ തെളിയിക്കപ്പെടാത്ത മാല മോഷണക്കേസും ദീപുവിന്റെ പേരിൽ പോലിസ് ചുമത്തിയിട്ടുണ്ട്.

ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ കുടുക്കി പോലിസ്
X

വയനാട്: ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷണക്കേസിൽ കുടുക്കിയതായി പരാതി. വയനാട് മീനങ്ങാടി സ്വദേശി ദീപുവാണ് കാർ മോഷ്ടിച്ച് ഓടിച്ചു കൊണ്ടുപോയെന്ന കേസിൽ ജയിലിൽ കഴിയുന്നത്. സൈക്കിളോടിക്കാൻ പോലുമറിയാത്ത ദീപുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഭാര്യയും ബന്ധുക്കളും ആരോപിച്ചു.

ഒരാഴ്ച മുമ്പാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പോലിസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ട് പോയി എന്നാണ് പോലിസ് വാദം. കസ്റ്റഡിയിൽ യുവാവിന് ക്രൂര മർദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.

22 കാരനായ ദീപുവിനെക്കുറിച്ച് നാട്ടുകാർക്കും എതിരഭിപ്രായമില്ല. ദീപുവിനെ പോലിസ് കള്ളക്കേസിൽ കുടുക്കി എന്നാണ് ബന്ധുക്കളുടെ ആരോപണം. കുറ്റം സമ്മതിക്കാനായി ദീപുവിനെ പോലിസ് ക്രൂരമായി മർദ്ദിച്ചെന്നും കസ്റ്റഡിയിൽ ഇരിക്കെ ഭക്ഷണം നൽകിയില്ലെന്നും ദീപുവിന്റെ ഭാര്യ പറഞ്ഞു.

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച മീനങ്ങാടി പോലിസ്, ദീപു കുറ്റം സമ്മതിച്ചു എന്ന് അവകാശപ്പെട്ടു. അതേസമയം വിഷയം വിവാദമായതിന് പിന്നാലെ സ്ഥിരം മോഷ്ടാവെന്ന് ചിത്രീകരിക്കാൻ തെളിയിക്കപ്പെടാത്ത മാല മോഷണക്കേസും ദീപുവിന്റെ പേരിൽ പോലിസ് ചുമത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it