Sub Lead

ഇത്തരം ഭീരുത്വം തങ്ങളെ ഭയപ്പെടുത്തുന്നില്ല, പ്രതിഷേധം തുടരും: ജാമിഅയിലെ വെടിവയ്പിനെതിരേ ഉവൈസി

ഇത് ഗോഡ്‌സെയും ഗാന്ധി, അംബേദ്കര്‍ നെഹ്‌റു എന്നിവരുടെ ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണെന്ന് ഉവൈസി ട്വീറ്റ് ചെയ്തു.

ഇത്തരം ഭീരുത്വം തങ്ങളെ ഭയപ്പെടുത്തുന്നില്ല, പ്രതിഷേധം തുടരും: ജാമിഅയിലെ വെടിവയ്പിനെതിരേ ഉവൈസി
X

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല പരിസരത്ത് സിഎഎ വിരുദ്ധ പ്രതിഷേധത്തിലേക്ക് അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.

തീവ്രവാദിയായ ഗോഡ്‌സെ ഗാന്ധിയെ വധിച്ചതിന്റെ ഓര്‍മ പുതുക്കി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ഇത് സംഭവിച്ചത്. അത്തരം ഭീരുക്കള്‍ തങ്ങളെ ഭയപ്പെടുത്തുന്നില്ല. ഇത് ഗോഡ്‌സെയും ഗാന്ധി, അംബേദ്കര്‍ നെഹ്‌റു എന്നിവരുടെ ഇന്ത്യയും തമ്മിലുള്ള പോരാട്ടമാണെന്ന് ഉവൈസി ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനുമെതിരെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്. താന്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് ആക്രോശിച്ചായിരുന്നു അക്രമി വെടിയുതിര്‍ത്തത്.

പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അതേസമയം, പരിക്കേറ്റ ജാമിയ മില്ലിയയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ വിദ്യാര്‍ഥി ഷദബ് നജര്‍ ജാമിയ പ്രദേശത്തെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികില്‍സയിലാണ്.


Next Story

RELATED STORIES

Share it