Sub Lead

സുബോധ് കുമാര്‍ ജയ്‌സ്വാളിനെ സിബിഐ ഡയറക്ടറായി നിയമിച്ചു; നിയമനം രണ്ടുവര്‍ഷത്തേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം.

സുബോധ് കുമാര്‍ ജയ്‌സ്വാളിനെ സിബിഐ ഡയറക്ടറായി നിയമിച്ചു; നിയമനം രണ്ടുവര്‍ഷത്തേക്ക്
X

ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. ലോക്‌സഭാ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ചീഫ് ജസ്റ്റിസ് എന്‍ വി രമണ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.

1985 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍, ഇപ്പോള്‍ സിഐഎസ്എഫ് മേധാവിയായി സേവനം അനുഷ്ഠിക്കുകയാണ്. മുംബൈ പോലീസ് കമ്മീഷണര്‍, മഹാരാഷ്ട്ര ഡിജിപി എന്നീ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്.

ഇതില്‍ നിന്ന് സിഐഎസ്എഫ് മേധാവി സുബോധ് കുമാര്‍ ജയ്‌സ്വാള്‍, സശസ്ത്ര സീമാ ബല്‍ ഡിജി കെ ആര്‍ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വഎസ്‌കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. യോഗത്തില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ ചട്ടങ്ങള്‍ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചു.

വിരമിക്കാന്‍ ആറുമാസത്തില്‍ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രിംകോടതി വിധി ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് താല്പര്യമുണ്ടായിരുന്ന സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈസി മോദി എന്നിവര്‍ ഇതോടെ പുറത്തായി. വിരമിക്കാന്‍ ഒരു മാസമുള്ള ലോക്‌നാഥ് ബഹ്‌റയേയും ഇതേ കാരണത്താല്‍ ഒഴിവാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it