വിദ്യാര്‍ഥി നേതാവ് അനിസ് ഖാന്‍ കൊല്ലപ്പെട്ടതല്ലെന്ന് ബംഗാള്‍ പോലിസിന്റെ അന്തിമ കുറ്റപത്രം
എന്നാല്‍, ജില്ലയിലെ അമത പോലിസ് സ്‌റ്റേഷനിലെ അഞ്ച് പോലിസുകാര്‍ ഡ്യൂട്ടിയില്‍ അനാസ്ഥ കാണിച്ചെന്ന് ഹൗറ ജില്ലയിലെ കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രം വ്യക്തമാക്കുന്നു.

കൊല്‍ക്കത്ത: വിദ്യാര്‍ത്ഥി നേതാവ് അനീസ് ഖാന്റെ ദുരൂഹമരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം തള്ളി സംഭവം അന്വേഷിക്കുന്ന പശ്ചിമ ബംഗാള്‍ പോലിസിന്റെ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിന്റെ അന്തിമ കുറ്റപത്രം.
എന്നാല്‍, ജില്ലയിലെ അമത പോലിസ് സ്‌റ്റേഷനിലെ അഞ്ച് പോലിസുകാര്‍ ഡ്യൂട്ടിയില്‍ അനാസ്ഥ കാണിച്ചെന്ന് ഹൗറ ജില്ലയിലെ കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രം വ്യക്തമാക്കുന്നു. കുറ്റപത്രത്തില്‍ പേരുള്ള അഞ്ച് പോലിസുകാരില്‍ അമത പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ദേബബ്രത ചക്രവര്‍ത്തിയും ഉള്‍പ്പെടുന്നു.
അന്തിമ കുറ്റപത്രത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 304 എ (അശ്രദ്ധ മൂലമുള്ള മരണം), സെക്ഷന്‍ 341 (തെറ്റായ നിയന്ത്രണം), സെക്ഷന്‍ 342 (തെറ്റായ തടവ്), സെക്ഷന്‍ 452 ( ഭവന അതിക്രമം), സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
എന്നാല്‍, എസ്‌ഐടി അന്വേഷണം ആരംഭിച്ച് 144 ദിവസത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലപാതകത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ട സെക്ഷന്‍ 302 പരാമര്‍ശിച്ചിട്ടില്ല.
അതിനിടെ, മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിധിച്ച കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇരയുടെ കുടുംബം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.
ജൂണ്‍ 21 ന് ജസ്റ്റിസ് രാജശേഖര്‍ മന്തയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് ഈ വിഷയത്തില്‍ സിബിഐ അന്വേഷണം ഒഴിവാക്കുകയും പശ്ചിമ ബംഗാള്‍ പോലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കുകയുമായിരുന്നു.
ഫെബ്രുവരി 19ന് അംതയിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഖാനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂണിഫോമില്‍ എത്തിയ പോലിസുകാരാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.സിഐഡി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഗ്യാന്‍വന്ത് സിംഗിന്റെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചാണ് സംസ്ഥാന പൊലീസ് അന്വേഷണം ആരംഭിച്ചത്.ഇതുമായി ബന്ധപ്പെട്ട് ഒരു ഹോം ഗാര്‍ഡിനെയും സിവില്‍ വോളന്റിയറെയും എസ്‌ഐടി അംഗങ്ങള്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT