- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്നു; ഉത്താഖണ്ഡില്‍നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഉത്തരാഖണ്ഡ് ഭാഗീരഥി നദിയുടെ കേദാര്‍ഘട്ട് തീരത്താണ് കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ അടിഞ്ഞത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് നദിക്കരയില്‍ അടിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പാതി കത്തിച്ച മൃതദേഹങ്ങളും കൂട്ടത്തിലുണ്ടെന്നും ഇത് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഡെറാഡൂണ്‍: കൊവിഡ് മഹാമാരികാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് പുറത്തുവരുന്ന മനുഷ്യമനസ്സാക്ഷി മരവിക്കുന്ന ദൃശ്യങ്ങള്‍ക്ക് അറുതിയില്ല. അവസാനമായി ഉത്തരാഖണ്ഡില്‍നിന്നാണ് കൊവിഡ് ഭീകരത വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ വലിച്ചെറിഞ്ഞതാണ് വലിയ വാര്‍ത്തയായി മാറിയതെങ്കില്‍ ഉത്തരാഖണ്ഡില്‍ നദിക്കരയില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിക്കുന്ന ദൃശ്യമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഉത്തരാഖണ്ഡ് ഭാഗീരഥി നദിയുടെ കേദാര്‍ഘട്ട് തീരത്താണ് കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ അടിഞ്ഞത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് നദിക്കരയില്‍ അടിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. പാതി കത്തിച്ച മൃതദേഹങ്ങളും കൂട്ടത്തിലുണ്ടെന്നും ഇത് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. നദീതീരത്ത് സംസ്‌കരിച്ച മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം മഴപെയ്ത് ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നദീതീരത്തേക്ക് ഒഴുകിയെത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
തെരുവുനായ്ക്കള്‍ പകുതി കത്തിയ നിലയിലുള്ള മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്നതും ഭക്ഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ജില്ലാ ഭരണകൂടത്തെയും മുനിസിപ്പല്‍ കോര്‍പറേഷനെയും അറിയിച്ചു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. അതേസമയം, നാട്ടുകാരുടെ പരാതികള്‍ ലഭിച്ചയുടനെ നദീതീരത്തടിഞ്ഞ പകുതി കത്തിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കേദാര്‍ ഘട്ടിലെ ഒരാളെ നിയോഗിച്ചതായി മുനിസിപ്പല്‍ പ്രസിഡന്റ് രമേശ് സെംവാള്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേദാര്‍ഘട്ടില്‍ കൊവിഡ് മരണം കൂടുതലായിരുന്നു. മൃതദേഹങ്ങള്‍ ശരിയായി ദഹിപ്പിച്ചിട്ടില്ലെന്നും ഞാന്‍ മനസ്സിലാക്കി. അതിനാല്‍, കേദാര്‍ഘട്ടില്‍ പകുതി കത്തിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഒരുക്കണമെന്ന് ഞാന്‍ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി- രമേശ് സെംവാള്‍ പറഞ്ഞു. നേരത്തെ യുപിയിലും ബിഹാറിലും സമാനരീതിയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാ തീരത്ത് അടിഞ്ഞത് ദേശീയശ്രദ്ധ നേടിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെ ബന്ധുക്കള്‍ ഗംഗയില്‍ തള്ളുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ശവശരീരങ്ങള്‍ നദിയില്‍ തള്ളുന്നതിനെതിരേ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















