രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുക, യൂറിയ ഇറക്കുമതി നിര്‍ത്തുക: നിതിന്‍ ഗഡ്കരി
മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതില്‍ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ യങ് ഇന്നവേറ്റേഴ്‌സ് ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.
മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ നമ്മള്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുകായണെങ്കില്‍ നമുക്ക് പിന്നെ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. അത്രയ്ക്ക് കഴിവുണ്ടതിന്. ഒന്നും വെറുതെയാവുകയുമില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ തന്റെ നവീനമായ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി.മറ്റുള്ള ആളുകള്‍ താനുമായി സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം അടിപൊളിയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലും എന്നെ സഹായിക്കില്ല. കാരണം സര്‍ക്കാറില്‍ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന മദം പൊട്ടിയ കാളകളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു
താന്‍ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും, ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലെ ചെടികള്‍ക്കും മറ്റും തന്റെ മൂത്രം ഉപേയാഗിക്കാറുണ്ടെന്നും ഗഡ്കരി മുമ്പ് പറഞ്ഞത് വിവാദമായിരുന്നു. മുടിയില്‍ നിന്ന് അമിനോ ആസിഡ് നിര്‍മിക്കുന്നതിനെ പറ്റിയും ഗഡ്കരി പറഞ്ഞു. താന്‍ ഇത് പരീക്ഷിച്ചതാണെന്നും, ഇത്തരത്തിലുണ്ടാക്കിയ കീടനാശിനി ഉപയോഗിച്ച് തനിക്ക് 25 ശതമാനം വരെ അധികം വിളവെടുക്കാന്‍ കഴിഞ്ഞതായും ഗഡ്കരി അവകാശപ്പെട്ടു.
RELATED STORIES
ബോധവല്‍ക്കരണ ക്ലാസിലെ പ്രതീകാത്മക നമസ്കാരം; അധ്യാപകനു നേരെ...
4 Oct 2023 8:45 AM GMTബിഹാറില്‍ പള്ളി ആക്രമിച്ചു; 'ജയ് ശ്രീറാം' വിളിച്ചുകൊടുത്ത് പോലിസ്...
3 Oct 2023 3:58 PM GMTകപിലിന്റെ ചെകുത്താന്മാരും ധോനിയുടെ നീലപ്പടയും|kalikkalam|thejas news
3 Oct 2023 3:56 PM GMTപാനായിക്കുളത്തെ എന്‍ ഐഎയും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT