Sub Lead

പോലിസ് തടഞ്ഞു; ഡല്‍ഹിയിലെത്തിയ റൈഹാനക്ക് സിദ്ദീഖ് കാപ്പനെ കാണാനായില്ല

പോലിസ് തടഞ്ഞു; ഡല്‍ഹിയിലെത്തിയ റൈഹാനക്ക് സിദ്ദീഖ് കാപ്പനെ കാണാനായില്ല
X

കോഴിക്കോട്: ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനയെ പോലിസ് തടഞ്ഞു. ഭാര്യക്ക് ഡല്‍ഹിയില്‍ വന്നു സിദ്ദീഖിനെ കാണാമെന്ന കോടതിയുത്തരവ് മറികടന്നാണ് പോലിസ് തടഞ്ഞതെന്ന് റൈഹാന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

സുപ്രീം കോടതി വിധി അനുസരിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ആണ് കാപ്പനുള്ളത്.

മെയ് ഒന്നിന് കൊച്ചിയില്‍ നിന്നും രാവിലെ 10ന് റൈഹാനയും മോനും കൂടെ ഡല്‍ഹിയിലേക്ക് വിമാനം കയറി. എയിംസിലെത്തിയ തനിക്ക് ഭര്‍ത്താവിനെ കാണാന്‍ പോലിസ് അനുവദിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു. ഇത്തിരി നേരം അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും പോലിസ് സമ്മതിക്കുന്നില്ല. ആശുപത്രിയില്‍ കൂടുതല്‍ നില്‍ക്കാനും പറ്റാത്ത അവസ്ഥ. മോള്‍ കരയുന്നുണ്ട്. അവള്‍ക്ക് ഭയമാണ്. ഉപ്പച്ചിയെ പോലെ തന്നെയും നഷ്ടമാവുമെന്ന്. മഥുര കോടതിയിലും, ഹൈക്കോടതിയിലും അപേക്ഷനല്‍കിയിട്ടുണ്ട്. റൈഹാന പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഏപ്രില്‍ 30ന് സിദ്ധിക്കയെ സുപ്രീം കോടതി വിധി അനുസരിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മെയ് 1ന് കൊച്ചിയില്‍ നിന്നും രാവിലെ 10ന് ഞാനും മോനും കൂടെ ഡല്‍ഹിയിലേക്ക് ഫ്‌ലൈറ്റ് കയറി..

കോടതിയിലെ പരാമര്‍ശങ്ങള്‍ക്കിടയില്‍ വ്യക്തമായി ജഡ്ജ് പറഞ്ഞിരുന്നു ഭാര്യക്ക് ഡല്‍ഹിയില്‍ വന്നു അദ്ദേഹത്തെ കാണാമെന്ന്.

എന്നെ പോലീസ് സമ്മതിക്കുന്നില്ല കാണാന്‍.. ഒരിത്തിരി നേരം അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ല. താഴെയുള്ള രണ്ടു മക്കളെയും, വയ്യാത്ത ഉമ്മയെയും ഒക്കെ ഇട്ടേച്ചു ഓടി വന്നത് ഒന്ന് കാണാനാണ്. എന്റെ കൈ കൊണ്ട് കുറച്ചു കഞ്ഞി എങ്കിലും കൊടുക്കാനുള്ള ആഗ്രഹം കൊണ്ടാണ്...

ഇവിടെ കൂടുതല്‍ നില്‍ക്കാനും പറ്റില്ല. മോള്‍ കരയുന്നുണ്ട്.. അവള്‍ക് ഭയമാണ്.. ഉപ്പച്ചിയെ പോലെ എന്നെയും നഷ്ടമാവുമെന്ന്...

മധുര കോടതിയിലും, ഹൈക്കോടതിയിലും അപേക്ഷ വെച്ചിട്ടുണ്ട്. പ്രാര്‍ത്ഥന.. എല്ലാവരുടെയും

Next Story

RELATED STORIES

Share it