Sub Lead

പരീക്ഷാ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

പരീക്ഷാ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കേരള, എംജി സര്‍വകകലാശാലകളിലെ പരീക്ഷ ജോലികള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി. പരീക്ഷാ വിഭാഗത്തിലെ കംപ്യൂട്ടറുകളിലെ യൂസര്‍ നെയിമും പാസ്‌വേഡുകളും പിരിഞ്ഞുപോയ ജീവനക്കാരുടേതടക്കമാണെന്ന കണ്ടെത്തലില്‍ കൂടുതല്‍ അന്വേഷണം വേണം. നിലവില്‍ 16 പരീക്ഷകളില്‍ ഇതുവഴി കൃതൃമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മുമ്പ് എത്ര പരീക്ഷകളില്‍ നടന്നെന്ന് അറിയണമെങ്കില്‍ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. ഇടതുസര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമ്പൂര്‍ണ പരാജയമാണ്. പരീക്ഷാജോലികള്‍ പോലും നിസ്സാരവല്‍ക്കരിക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും കെ എച്ച് അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it