വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറ്; മൂന്നുപേര്‍ അറസ്റ്റില്‍
BY NSH13 Jan 2023 6:12 AM GMT

X
NSH13 Jan 2023 6:12 AM GMT
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റിലായി. വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായത്. ഇവര്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു. ആര്‍പിഎഫിന്റെയും ജിആര്‍പിയുടെയും സിറ്റി പോലിസിന്റെയും സംയുക്ത സംഘമാണ് അക്രമിസംഘത്തെ പിടികൂടിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സെക്കന്ദരാബാദ് വിശാഖപ്പട്ടണം റൂട്ടില്‍ സര്‍വീസ് നടത്തേണ്ട ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്.
Next Story
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT