Sub Lead

സ്റ്റീല്‍ അതോറിറ്റി ചെയര്‍മാനെതിരേ ആക്രമണം

സംഭവത്തില്‍ ന്യൂഡല്‍ഹിയിലെ ഹൗസ് ഖാസ് പോലിസ് കേസെടുക്കുകയും രണ്ടുപേരെ പിടികൂടിയതായും കമ്പനി അധികൃതര്‍ അറിയിച്ചു

സ്റ്റീല്‍ അതോറിറ്റി ചെയര്‍മാനെതിരേ ആക്രമണം
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍) ചെയര്‍മാനു നേരെ ആക്രമണം. ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍ വച്ചാണ് അനില്‍കുമാര്‍ ചൗധരി(58)ക്കു നേരെ ഒരുസംഘം ആക്രമണം നടത്തിയത്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുന്നതിനിടെ ചൗധരിയുടെ കാറില്‍ ഇരുമ്പുവടിയും മറ്റുമായെത്തിയ സംഘം മറ്റൊരു കാറിടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30ഓടെ ന്യൂഡല്‍ഹിയിലെ ഹഡ്‌കോ കോംപ്ലക്‌സിലാണ് സംഭവം. ആക്രമണത്തില്‍ ചൗധരിയുടെ തലയ്ക്കും കഴുത്തിനും കൈകാലുകള്‍ക്കും പരിക്കേറ്റതായി കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കു പരിക്കേറ്റിട്ടില്ല. ചൗധരിയെ എയിംസി(ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്)ല്‍ ചികില്‍സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു. വാഹനത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സെയില്‍ കമ്പനിയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സംഭവം മനപൂര്‍വം ഇടിച്ചതാണെന്നു കമ്പനിയുടെ എക്‌സിക്യുട്ടീവിലൊരാള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ആക്രമണത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ച് സെയില്‍ അധികൃതര്‍ വിശദീകരിച്ചിട്ടില്ല. പ്രസ്താവനയില്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ആക്രമണ വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ന്യൂഡല്‍ഹിയിലെ ഹൗസ് ഖാസ് പോലിസ് കേസെടുക്കുകയും രണ്ടുപേരെ പിടികൂടിയതായും കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍, പോലിസ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.




Next Story

RELATED STORIES

Share it