Sub Lead

പട്ടിണി മരണത്തിന്റെ വക്കില്‍ 10 ലക്ഷം അഫ്ഗാന്‍ കുരുന്നുകള്‍; അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് യുഎന്‍

പട്ടിണി മരണത്തിന്റെ വക്കില്‍ 10 ലക്ഷം അഫ്ഗാന്‍ കുരുന്നുകള്‍; അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് യുഎന്‍
X

ജനീവ: അധിനിവേശവും ആഭ്യന്തര സംഘര്‍ഷവും കൊവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കിയ അഫ്ഗാന്‍ പട്ടിണിയുടെ വക്കിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. 10 ലക്ഷം അഫ്ഗാന്‍ കുരുന്നുകളാണ് പട്ടിണി മരണത്തിന്റെ വക്കിലെന്ന് യൂനിസെഫ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച മാനുഷിക, സുരക്ഷാ, സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകളാണ് അഫ്ഗാനിലെ കുരുന്നുകള്‍. ഏകദേശം 10 ലക്ഷം കുട്ടികളുടെ ജീവന്‍ നിലനിര്‍ത്താന്‍ അന്താരാഷ്ട്ര സഹായം ആവശ്യമാണ്. ഈ വര്‍ഷം കുറഞ്ഞത് ഒരു ദശലക്ഷം കുരുന്നുകള്‍ പോഷകാഹാര കുറവ് മൂലം മരിച്ചുവീഴാന്‍ ഇടയുണ്ട്. ഏതാണ് ആറ് ലക്ഷം പേര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്തു. ഇതില്‍ പകുതിയും കുട്ടികളാണ്. യൂനിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുരുന്നുകളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. കടുത്ത വരള്‍ച്ചയും ക്ഷാമവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

'അതുകൊണ്ടാണ് ഞങ്ങള്‍ ഇന്ന് ഇവിടെയുള്ളത്. യുഎന്‍ സന്നദ്ധ ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കുമുള്ള പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. കുട്ടികളുടേയും സ്ത്രീകളുടെയും ജീവന്‍ നിലനിര്‍ത്താനും പദ്ധതികള്‍ വിപുലീകരിക്കാനും അന്താരാഷ്ട്ര സഹായം ആവശ്യമാണ്'.

2002 മുതല്‍ അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കൂള്‍ പ്രവേശനം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇന്ന് നാല് ദശലക്ഷം ലക്ഷം പെണ്‍കുട്ടികള്‍ ഉള്‍പ്പടെ സ്‌കൂളുകളില്‍ എത്തുന്നവരുടെ എണ്ണം ഏകദേശം 10 ദശലക്ഷത്തില്‍ എത്തി. തുടങ്ങിവച്ച പദ്ധതികള്‍ നിലനിര്‍ത്തേണ്ടതുണ്ട്. സ്‌കൂളുകളില്‍ എത്തി തുടങ്ങിയ വിദ്യാര്‍ഥികളെ അവിടെ നിലനിര്‍ത്തേണ്ടതുണ്ട്. 4.2 ദശലക്ഷം കുട്ടികള്‍ ഇപ്പോഴും സ്‌കൂളിന് പുറത്താണ്. അവര്‍ക്ക് കൂടി പഠന സൗകര്യം ഒരുക്കണം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അഫ്ഗാനിലെ 50 ശതമാനം പെണ്‍കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഇതിന് മാറ്റം വരേണ്ടതുണ്ട്'. യൂനിസെഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

'70 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്ഥാനില്‍ യുനിസെഫ് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യമെമ്പാടും വിശാലമായ മാനുഷികവും വികസനവുമായ ഇടപെടലുകള്‍ നടത്തുന്നതിന് പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കായി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് നമുക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയും. അന്താരാഷ്ട്ര സഹായവും പിന്തുണയും ഇതിന് ആവശ്യമാണെന്നും യൂനിസെഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

'സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായവരില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വരള്‍ച്ച ബാധിച്ച 170,000 ആളുകള്‍ക്ക് ഞങ്ങള്‍ കുടിവെള്ളം നല്‍കി, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത് തുടരാന്‍ 14 പ്രവിശ്യകളില്‍ മൊബൈല്‍ ഹെല്‍ത്ത് ടീമുകളെ നിയോഗിച്ചു. ആഗസ്ത് അവസാന വാരത്തില്‍, അഞ്ച് വയസ്സിന് താഴെയുള്ള പോഷകാഹാരക്കുറവുള്ള 4,000 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ചികിത്സ നല്‍കി'. റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it