Sub Lead

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം: രണ്ടാംദിനം എറണാകുളത്തിന്റെ മുന്നേറ്റം

41 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം: രണ്ടാംദിനം എറണാകുളത്തിന്റെ മുന്നേറ്റം
X

കണ്ണൂര്‍: മാങ്ങാട്ടുപറമ്പില്‍ നടക്കുന്ന 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിന്റെ രണ്ടാം ദിനം പാലക്കാടിനെ മറികടന്ന് എറണാകുളത്തിന്റെ മുന്നേറ്റം. 22 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 44 പോയിന്റുമായി എറണാകുളമാണ് മുന്നില്‍. 41 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 32 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. സ്‌കൂളുകളില്‍ 13 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലും തൃശൂര്‍ നാട്ടികയും ഒപ്പത്തിനൊപ്പമാണ്. 11 പോയിന്റോടെ കോഴിക്കോട് പൂവമ്പായി, പാലക്കാട് കുമരംപുത്തൂര്‍ എന്നിവരാണ് രണ്ടാംസ്ഥാനത്തുള്ളത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തില്‍ കണ്ണൂര്‍ എളയാവൂര്‍ സിഎച്ച്എം സ്‌കൂളിലെ മുഹമ്മദ് അഫ്ഷാനും സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നിയും സ്വര്‍ണം നേടി.




Next Story

RELATED STORIES

Share it