Sub Lead

ആഞ്ഞുവീശി ഐഡ, കനത്ത മഴയും വെള്ളപ്പൊക്കവും; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ (വീഡിയോ)

സംസ്ഥാനത്തെയും അയല്‍രാജ്യമായ ന്യൂജേഴ്‌സിയിലെയും വിമാനത്താവളം അടച്ചുപൂട്ടാനും അധികാരികള്‍ നിര്‍ബന്ധിതരായി. ഈ വാരാന്ത്യത്തില്‍ ഐഡ ചുഴലിക്കാറ്റ് തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടായിരുന്നു. ബ്രൂക്ലിന്‍, ക്വീന്‍സ് പ്രവിശ്യകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി.

ആഞ്ഞുവീശി ഐഡ, കനത്ത മഴയും വെള്ളപ്പൊക്കവും; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ (വീഡിയോ)
X

വാഷിങ്ടണ്‍: ഐഡ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വ്യാപകനാശം. വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വടക്കുകിഴക്കന്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ ഭാഗമായ ന്യൂയോര്‍ക്കിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ സ്റ്റേറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്തെയും അയല്‍രാജ്യമായ ന്യൂജേഴ്‌സിയിലെയും വിമാനത്താവളം അടച്ചുപൂട്ടാനും അധികാരികള്‍ നിര്‍ബന്ധിതരായി. ഈ വാരാന്ത്യത്തില്‍ ഐഡ ചുഴലിക്കാറ്റ് തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടായിരുന്നു. ബ്രൂക്ലിന്‍, ക്വീന്‍സ് പ്രവിശ്യകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി.

ചുഴലിക്കാറ്റില്‍ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ പാറിപ്പറന്നു. 'ഇപ്പോള്‍ അഭയം പ്രാപിക്കുക. അല്ലെങ്കില്‍ പറക്കുന്ന അവശിഷ്ടങ്ങള്‍ അപകടമുണ്ടാക്കും. എല്ലാവരും താഴത്തെ നിലയിലേക്ക് മാറി ജനാലകളില്‍നിന്ന് മാറിനില്‍ക്കുക- ന്യൂയോര്‍ക്ക് നഗര ഭരണകൂടം അടിയന്തര അറിയിപ്പില്‍ ട്വീറ്റ് ചെയ്തു. സമീപത്തുള്ള നെവാര്‍ക്ക്, ലഗാര്‍ഡിയ, ജെഎഫ്‌കെ വിമാനത്താവളങ്ങളിലെ നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കം മാന്‍ഹട്ടന്‍, ദി ബ്രോങ്ക്‌സ്, ക്വീന്‍സ് എന്നിവയുള്‍പ്പെടെ മഹാനഗരങ്ങളിലെ പ്രധാന റോഡുകള്‍ അടച്ചു.

താമസക്കാര്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ പ്രേരിപ്പിച്ചുകൊണ്ട് നഗരം നേരത്തെ വെള്ളപ്പൊക്കം സംബന്ധിച്ച് അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രധാനവും ജീവന് ഭീഷണിയുമായ മിന്നല്‍പ്രളയം മിഡ്അറ്റ്‌ലാന്റിക്കില്‍നിന്ന് തെക്കന്‍ ന്യൂ ഇംഗ്ലണ്ടിലേക്ക് വരാന്‍ സാധ്യതയുണ്ട്- ദേശീയ കാലാവസ്ഥാ വിഭാഗം ഒരു ബുള്ളറ്റിനില്‍ പറഞ്ഞു. വ്യാഴാഴ്ച വരെ മൂന്ന് മുതല്‍ എട്ട് ഇഞ്ച് വരെ മഴയുണ്ടാവാം. യുഎസ് തലസ്ഥാനത്തുനിന്ന് 30 മൈല്‍ (50 കിലോമീറ്റര്‍) അകലെ അന്നാപൊളിസില്‍ ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകുകയും വൈദ്യുതി തൂണുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

മേരിലാന്‍ഡിലെ വെള്ളപ്പൊക്കത്തില്‍ 19 വയസ്സുകാരന്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ബുധനാഴ്ച ഒരു കെട്ടിടം വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഐഡയെത്തുടര്‍ന്നുണ്ടായ മരണസംഖ്യ ഏഴായി. ലൂസിയാനയിലെ ജനങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍തന്നെയാണ്. ഐഡ ചുഴലിക്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല. ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നായ വൈദ്യുതി ബുധനാഴ്ച പുലര്‍ച്ചെ ന്യൂ ഓര്‍ലിയന്‍സിലെ ചില ഉപഭോക്താക്കള്‍ക്ക് പുനസ്ഥാപിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷവും ഐഡ ചുഴലിക്കാറ്റ് ബാധിച്ച മറ്റ് ലൂസിയാന നഗരങ്ങള്‍ സാധാരണ നിലയിലേക്കെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it