സംസ്ഥാന ജേണലിസ്റ്റ് വോളി: കണ്ണൂര് ജേതാക്കള്
കണ്ണൂര്: കണ്ണൂര് പ്രസ്ക്ലബ് സംഘടിപ്പിച്ച കാനറ ബാങ്ക് സംസ്ഥാന ജേണലിസ്റ്റ് വോളിബോള് ടൂര്ണമെന്റില് ആതിഥേയര്ക്ക് കിരീടം. ഫൈനലില് നിലവിലെ ചാംപ്യന്മാരായ എറണാകുളം പ്രസ്ക്ലബിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്ക്കാണ് കീഴടക്കിയത്. കണ്ണൂരിന് 12 പോയിന്റ് ലഭിച്ചു. 10 പോയിന്റുള്ള കോഴിക്കോട്ടിനാണ് രണ്ടാം സ്ഥാനം. എറണാകുളം പ്രസ് ക്ലബ്ബ് മൂന്നാം സ്ഥാനം നേടി. ടൂര്ണമെന്റിലെ മികച്ച ഓള് റൗണ്ടറായി കണ്ണൂര് പ്രസ് ക്ലബ്ബിന്റെ ഷമീര് ഊര്പ്പള്ളിയെയും ബെസ്റ്റ് ഒഫന്ഡര്മാരായി കണ്ണൂരിന്റെ സുമേഷ് കോടിയത്ത്, എറണാകുളത്തിന്റെ ശ്രീനേഷ് പൈ എന്നിവരെയും ബെസ്റ്റ് ഡിഫന്ഡറായി കോഴിക്കോടിന്റെ കെ പി സജീവനെയും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം കെ വി സുമേഷ് എംഎല്എ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാര്ക്കുള്ള ട്രോഫിയും അരലക്ഷം രൂപ പ്രൈസ് മണിയും അദ്ദേഹം സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്ക്കുള്ള ട്രോഫിയും 30,000 രൂപയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും മൂന്നാം സ്ഥാനക്കാര്ക്കുള്ള ട്രോഫി ഒ കെ വിനീഷും സമ്മാനിച്ചു. ടൂര്ണമെന്റിലെ മികച്ച കളിക്കാര്ക്കുള്ള പുരസ്കാരങ്ങള് മുഖ്യാതിഥിയായ കനറാബാങ്ക് ജനറല് മാനേജര് എസ് പ്രേംകുമാറും റീജ്യനല് മാനേജര് പി യു രാജേഷും, ഗെയില് ഡെപ്യൂട്ടി ജനറല് മാനേജര് ജോര്ജ് ആന്റണിയും സമ്മാനിച്ചു. സംഘാടക സമിതി ചെയര്മാന് ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു. പത്രപ്രവര്ത്തക യൂനിയന് സംസ്ഥാന സെക്രട്ടറി അഞ്ജനാ ശശി, പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്, സെക്രട്ടറി കെ വിജേഷ് സംസാരിച്ചു.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT