Sub Lead

ഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്‌സിന് 12 ബില്യണ്‍ ഡോളര്‍ നഷ്ടം

ഇസ്രായേല്‍ പിന്തുണ തിരിച്ചടിച്ചു; സ്റ്റാര്‍ബക്‌സിന് 12 ബില്യണ്‍ ഡോളര്‍ നഷ്ടം
X

ന്യൂയോര്‍ക്ക്: ഗസയിലെ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ പരസ്യമായി പിന്തുണച്ച യുഎസ് ബഹുരാഷ്ട്ര കുത്തക കമ്പനി സ്റ്റാര്‍ബക്‌സ് കോര്‍പറേഷന് വന്‍ തിരിച്ചടി. കോഫി ഭീമന്റെ വിപണിമൂല്യത്തില്‍ രണ്ടാഴ്ചയ്ക്കിടെ 12 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടമുണ്ടായതായാണ് റിപോര്‍ട്ട്. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനമാണ് ആഗോളതലത്തിലെ ബഹിഷ്‌കരണം കാരണം സ്റ്റാര്‍ബക്‌സിന് ഉണ്ടായതെന്ന് ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു. ഗസയിലെ കൂട്ടക്കുരുതിയില്‍ ഇസ്രായേലിനെ പിന്തുണച്ച സ്റ്റാന്‍ബക്‌സിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ലോകവ്യാപകമായി ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. വിപണിയില്‍ തുടര്‍ച്ചയായ 12 ദിവസമാണ് സ്റ്റാര്‍ബക്‌സ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞത്. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്. രണ്ടാഴ്ച മുമ്പ് 114 ഡോളറുണ്ടായിരുന്ന സ്റ്റാര്‍ബക്‌സിന്റെ ഓഹരിക്ക് ഇപ്പോള്‍ 95 ഡോളറാണ് മൂല്യം.

യിഎസിലെ വാഷിങ്ടണിലെ സീറ്റ്ല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫി ഹൗസ്, റോസ്റ്ററി റിസര്‍വസ് ശൃംഖലയാണ് സ്റ്റാര്‍ബക്‌സ് കോര്‍പറേഷന്‍. ലോകത്തെ ഏറ്റവും വലിയ കോഫീഹൗസ് ശൃംഖലയായാണ് അറിയപ്പെടുന്നത്. 1971ല്‍ സ്ഥാപിതമായി കമ്പനിക്ക് 84 രാഷ്ട്രങ്ങളില്‍ 35000ത്തിലേറെ ഷോപ്പുകളുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ ശാഖകളുണ്ട്. നാലു ലക്ഷത്തിലേറെ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇസ്രായേലിനെ പരസ്യമായി പിന്തുണച്ചതിനു പിന്നാലെ പശ്ചിമേഷ്യയില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഉപഭോക്താക്കളില്ലാത്തതിനാല്‍ ഈജിപ്തില്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനിടെയാണ്, സ്റ്റാര്‍ബക്‌സ് വര്‍ക്കേഴ്‌സ് യുനൈറ്റഡ് എന്ന പേരിലുള്ള കമ്പനിയിലെ തൊഴിലാളി സംഘടന ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. കുറഞ്ഞ ശമ്പളം ആണ് നല്‍കുന്നതെന്ന് ആരോപിച്ച് യുഎസിലെ 200ലധികം ഷോപ്പുകളില്‍ ജീവനക്കാര്‍ സമരം നടത്തിയതും സ്റ്റാര്‍ബക്‌സിന് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it