എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍: റമദാനിലേക്ക് മാറ്റിവയ്ക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം-കാംപസ് ഫ്രണ്ട്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ റമദാനിലേക്ക് മാറ്റിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം സന ജയ്ഫര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ പരീക്ഷകള്‍ മാറ്റി വയ്ക്കുകയല്ല മറിച്ച് ബദല്‍ സംവിധാനങ്ങളാണ് കാണേണ്ടത്. പരീക്ഷ റമദാനിലേക്ക് മാറ്റിവയ്ക്കുന്നത് വ്രതം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാഴ്ത്തും. പരീക്ഷ മാറ്റിവയ്ക്കുന്നത് സമയബന്ധിതമായി ഫലം പ്ര്യഖ്യാപിക്കുന്നതിനെയും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ക്ലാസുകള്‍ യഥാസമയത്ത് ആരംഭിക്കുന്നതിനെയും സാരമായി ബാധിക്കും. ഉപരിപഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോവാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളിലും പരീക്ഷ മാറ്റിവക്കാനുള്ള നീക്കം ആശങ്കയ്ക്കിടയാക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് നിലവില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ തന്നെ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. പരീക്ഷാ ചുമതലയില്ലാത്ത അധ്യാപകരെ പരമാവധി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയോ, പരീക്ഷ ഇല്ലാത്ത ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പരിശീലനം ക്രമീകരിക്കുകയോ ചെയ്യാവുന്നതാണ്. ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ കാണുന്നതിന് പകരം റമദാനിലേക്ക് പൊതുപരീക്ഷകള്‍ മാറ്റിവച്ച് വ്രതം അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കരുതെന്നും സന ജയ്ഫര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
SSLC, Higher Secondary Exams: Govt to back off from postponing move to Ramadan: Campus Front
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT