ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡിയായി പൂര്‍ണ ചുമതലയോടെ നിയമിച്ചു
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പറേഷന്(സപ്ലൈകോ) ചെയര്മാന് ആന്റ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ. ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥാനാണ്. 2022 ആഗസ്തില്‍ ജനറല്‍ മാനേജരായാണ് ശ്രീറാം സപ്ലൈകോയില്‍ എത്തിയത്. അതിന് മുമ്പ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചപ്പോള്‍ മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സപ്ലൈകോയിലേക്ക് മാറ്റിയത്. ഈ നിയമനത്തെ എതിര്‍ത്ത് വകുപ്പ് മന്ത്രി ജി ആര് അനില്‍ കത്ത് നല്‍കിയിരുന്നു. സപ്ലൈകോയില്‍ രണ്ട് സിഎംഡിമാര്‍ക്ക് കീഴില്‍ ജനറല്‍ മാനേജരായി തുടര്‍ന്ന ശ്രീറാം, ഡോ. സഞ്ജീവ് പട്ജോഷി സിഎംഡി പദവിയില്‍ നിന്ന് മാറിയതോടെ ഈ ചുമതലയും ഏറ്റെടുത്തു. പിന്നീട് സിഎംഡി സ്ഥാനത്ത് മറ്റ് നിയമനങ്ങളൊന്നും നടന്നില്ല. മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.
RELATED STORIES
സൂര്യാതപം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
2 May 2024 10:28 AM GMTകരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ കുട്ടികള്‍ മീൻ പിടിക്കാനെത്തി;...
2 May 2024 8:43 AM GMTലൈംഗികാതിക്രമ പരാതി: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ...
2 May 2024 8:41 AM GMTഇന്ത്യയില്‍ കൊവിഡ് വാക്സീന് സ്വീകരിക്കുന്നവര്‍ക്ക് നല്കുന്ന...
2 May 2024 8:40 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTയുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMT