കൊളംബോ സ്‌ഫോടന പരമ്പര; ആറ് പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലിസ്
ആക്രമണത്തില്‍ നേരിട്ടുപങ്കുള്ളവരാണിവര്‍. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ ചിത്രങ്ങളും പേരുകളും പോലിസ് പരസ്യപ്പെടുത്തിയത്.

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കുന്ന ആറ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. ആക്രമണത്തില്‍ നേരിട്ടുപങ്കുള്ളവരാണിവര്‍. മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ പേരും മറ്റുവിവരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ ചിത്രങ്ങളും പേരുകളും പോലിസ് പരസ്യപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പോലിസ് അറസ്റ്റുചെയ്തു. 76 പേരാണ് പോലിസ് കസ്റ്റഡിയിലുള്ളത്.
നാഷനല്‍ തൗഹീദ് ജമാഅത്തിലെ (എന്‍ടിജെ) അംഗങ്ങളായ ഒമ്പത് ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് പോലിസ് നിഗമനം. പോലിസ് അറസ്റ്റുചെയ്തവരെല്ലാം തൗഹീദ് ജമാഅത്തുമായി ബന്ധമുള്ളവരാണ്. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിനെക്കുറിച്ച് പോലിസ് വിശദമായി അന്വേഷണം നടത്തിവരികയാണ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലിസ് പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കായി രാജ്യവ്യാപകമായി 5,000 സൈന്യത്തെയാണ് ശ്രീലങ്ക വിന്യസിച്ചിരിക്കുന്നത്.
24 മണിക്കൂറിനിടെ വലിയ അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈന്യത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ സുമിത്ത് അട്ടപ്പട്ട് അറിയിച്ചു. കൊളംബോയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ പുഗോഡയിലെ കോടതിക്ക് സമീപം ചെറിയ സ്‌ഫോടനമുണ്ടായിരുന്നു. എന്നാല്‍, ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിരുന്നില്ല. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനപരമ്പര അരങ്ങേറിയത്. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്‍...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള്‍ ബാങ്കിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT