- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവെന്ന് ക്രൈസ്തവസംഘടന
പുസ്തകം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സംഘടന വിവിധ രൂപതകള്‍വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പി സി അബ്ദുല്ല
കോഴിക്കോട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം കണ്ടുകെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടുവെന്ന അവകാശവാദവുമായി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന. പുസ്തകം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സംഘടന വിവിധ രൂപതകള്‍വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലൂസി കളപ്പുരയുടെ പുസ്തകം കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് നാളെ ലഭിക്കുമെന്ന് സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തേജസ് ന്യൂസിനോടു പറഞ്ഞു.
സംഘടന പുറത്തുവിട്ട കുറിപ്പിന്റെ പൂര്‍ണരൂപം:
'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പുസ്തകം കണ്ടുകെട്ടാനും നടപടിയെടുക്കാനും കേരളാ സര്‍ക്കാരിനോട് അവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രത്യാശ നല്‍കുന്നതും സ്വാഗതാര്‍ഹവുമാണ്. കൂടാതെ മേല്‍പ്പറഞ്ഞ നാലുപേര്‍ക്കുമെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ വേണ്ട നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത് നീതിന്യായവ്യവസ്ഥയോട് പൊതുജനത്തിനുള്ള ആദരവും ബഹുമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുസഭ വിരോധികള്‍ക്കൊപ്പം ചേര്‍ന്ന് സഭയെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ച ലൂസി കളപ്പുരയുടെ ഈ പുസ്തകം, വകുപ്പ് 95 പ്രകാരം കണ്ടുകെട്ടാനും, ഈ ബുക്കിന്റെ ഉള്ളടക്കത്തിലെ പല ഭാഗങ്ങളും അപകീര്‍ത്തിപരവും, മാനഹാനി ഉളവാക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 153 (എ),153 (ബി), 292, 293, 295 എ, 499, 500 എന്നീ വകുപ്പുകള്‍പ്രകാരം കേസെടുക്കണമെന്നുമായിരുന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടത്.
ഹരജിക്കാരായ മൗണ്ട് കാര്‍മല്‍ ജനറലേറ്റിലെ സിസ്റ്റര്‍ മരിയ ആന്റോ സിഎംസി, സിസ്റ്റര്‍ സാലി പോള്‍ സിഎംസി, സിസ്റ്റര്‍ സോഫി സിഎംസി, സിസ്റ്റര്‍ ജാന്‍സീന സിഎംസി എന്നിവര്‍ ആലുവ പോലിസ് സ്റ്റേഷനിലും ജോസ് സെബാസ്റ്റ്യന്‍ വള്ളനാട്ട് മണ്ണാര്‍ക്കാട് പോലിസ് സ്റ്റേഷനിലും പരാതി സമര്‍പ്പിച്ചെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറായില്ല. ഇതിനെതിരെയാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ധീരമായി ഈ കേസുമായി മുന്നോട്ടു പോയ ഹരജിക്കാരും കേസ് വാദിച്ച റിട്ട. ജഡ്ജ്. അഗസ്റ്റിന്‍ കണിയാമറ്റം, അഡ്വ.സിസ്റ്റര്‍ ലിനറ്റ് ചെറിയാന്‍ എസ്‌കെഡി എന്നിവരും കേരളാസഭാ മുഴുവന്റെയും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വിശ്വാസി സമൂഹത്തിനുവേണ്ടി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (സിഎഎസ്എ) ഇത്തരണത്തില്‍ ഇവരെ നന്ദിയോടെ അഭിനന്ദിക്കുന്നു. പുസ്തകം ഇറങ്ങിയതുമുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടവകകളും യുവജനസംഘടനകളും പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരുന്നു. പ്രതിഷേധസൂചകമായി പുസ്തകം കത്തിക്കാന്‍ ഒരുമിച്ചുകൂടിയ കത്തോലിക്കാ യുവാക്കളെ പേലിസ് മര്‍ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്തത് കത്തോലിക്കര്‍ക്ക് വലിയ ദു:ഖമുണ്ടാക്കിയെങ്കിലും ഇപ്പോള്‍വന്ന കോടതി ഉത്തരവ് വലിയ പ്രത്യാശയും ആനന്ദവുമാണ് സഭാവിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ മെഫെഡ്രോണ്‍ ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMTഷാജന് സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍...
11 July 2025 1:27 PM GMTസുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍...
11 July 2025 1:15 PM GMTസൗത്ത് ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സില്‍വര്‍ ...
11 July 2025 11:09 AM GMTവിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി...
11 July 2025 10:50 AM GMTഗസ പ്രദേശമല്ല, പ്രതീകം; വംശഹത്യയ്ക്ക് മുന്നില്‍,നിശബ്ദത വഞ്ചനയാണ്:...
11 July 2025 10:40 AM GMT