Sub Lead

ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട

കട്ടിലിനടിയില്‍ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട
X

പാലക്കാട്: ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിലേയ്ക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കട്ടിലിനടിയില്‍ അറകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

12 കന്നാസ് സ്പിരിറ്റും 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തു. കൂടെ രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.ഗോഡൗണില് മദ്യം നിര്‍മിക്കാനുള്ള രാസക്കൂട്ട് വഴി ഉണ്ടാക്കിയ വ്യാജ കള്ളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ഏഴ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.




Next Story

RELATED STORIES

Share it