Sub Lead

തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ ആര്‍എസ്എസുകാരന്‍ റിമാന്റില്‍

തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ ആര്‍എസ്എസുകാരന്‍ റിമാന്റില്‍
X

തൃശൂര്‍: വാടക വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കൊലക്കേസ് പ്രതിയായ ആര്‍എസ്എസുകാരന്‍ പിടിയില്‍. സിപിഎം പ്രവര്‍ത്തകന്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ഐ കെ ധനീഷ് വധക്കേസില്‍ പ്രതിയായ മണികണ്ഠന്‍ വാടാനപ്പള്ളിയാണ് പിടിയിലായത്. 2008 ഒക്ടോബര്‍ ഒന്നിനാണ് ധനീഷിനെ കൊലപ്പെടുത്തിയത്. കൂടാതെ ഷാജി കൊലക്കേസിലും വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 40 ഓളം ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്നാണ് വിവരം. വാടാനപ്പള്ളി-ഏങ്ങണ്ടിയൂര്‍ മേഖലയില്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നു. ലാലൂര്‍ കാര്യാട്ടുകര സ്വാമിപ്പാലത്തിന് സമീപം വീട് വാടകയ്‌ക്കെടുത്ത് സ്പിരിറ്റ് ഗോഡൗണാക്കിയ കേസില്‍ അറസ്റ്റിലായ മണികണ്ഠനെ കോടതി റിമാന്റ് ചെയ്തു. സ്പിരിറ്റ് ശേഖരത്തിന്റെ ഉറവിടം, കൂട്ടുപ്രതികള്‍ എന്നിവയെ കുറിച്ച് പോലിസ് അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 4000 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്.

Spirit godown at home in Thrissur; Murder accused RSS man remanded

Next Story

RELATED STORIES

Share it