Sub Lead

സാമ്പത്തിക പ്രതിസന്ധി; ഡല്‍ഹിയില്‍ മദ്യത്തിന് സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി

എം.ആര്‍.പിയുടെ 70 ശതമാനം അധികനികുതിയായി ഈടാക്കുന്ന ഉത്തരവ് ഇന്നലെ രാത്രി വൈകിയാണ് അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.

സാമ്പത്തിക പ്രതിസന്ധി;  ഡല്‍ഹിയില്‍ മദ്യത്തിന് സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി
X

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 70 ശതമാനം അധിക നികുതിയാവും ഈടാക്കുക. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായത്.

നികുതി കൂട്ടിയത് സംബദ്ധിച്ചുള്ള ഉത്തരവ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അംഗീകരിച്ചു. ഇതുസംബദ്ധിച്ചുള്ള വിജ്ഞാപനവും ഉടന്‍ തന്നെ ധനകാര്യ വകുപ്പ് പുറത്തിറക്കി. 'വില്‍ക്കുന്ന മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എം.ആര്‍.പിക്ക് പുറമേ എം.ആര്‍.പിയുടെ 70 ശതമാനം നികുതിയാകും ഇന്ന് മുതല്‍ ഈടാക്കുക.' എന്നതാണ് വിജ്ഞാപനം. അതായത് 1000 രൂപ വിലയുള്ള മദ്യത്തിന് കൊറോണ നികതി ഉള്‍പ്പടെ 1700 രൂപ ഇനിമുതല്‍ നല്‍കേണ്ടിവരും.

എം.ആര്‍.പിയുടെ 70 ശതമാനം അധികനികുതിയായി ഈടാക്കുന്ന ഉത്തരവ് ഇന്നലെ രാത്രി വൈകിയാണ് അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. 2019 ഏപ്രില്‍ മാസത്തില്‍ ഡല്‍ഹി സര്‍ക്കാരിന് 3500 കോടിയുടെ നികുതി വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അത് വെറും 300 കോടി മാത്രമായി ചുരുങ്ങി. നികുതി കുറഞ്ഞതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

Next Story

RELATED STORIES

Share it