'നാട്ടിലൊരു പ്രശ്‌നം വരുമ്പോള്‍ പദവി നോക്കേണ്ടതില്ല'; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് എംബി രാജേഷ്

പാലക്കാട്: രാഷ്ട്രീയ കൊലപാതരങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷ് പങ്കെടുക്കും. നാട്ടില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന് പ്രോട്ടോകോള്‍ നോക്കേണ്ടതില്ല. ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. സമാധാനയോഗം അതിന്റെ വഴിക്ക് നടക്കും. കേസ് മറ്റൊരു വഴിക്കും മുന്നോട്ടു പോകും. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എംബി രാജേഷ് പറഞ്ഞു.
സര്‍വകക്ഷി സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തിന് അധ്യക്ഷത വഹിക്കുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.
വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
RELATED STORIES
കരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMTമര്ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMT