വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റില്‍
BY NSH11 Feb 2023 6:42 AM GMT

X
NSH11 Feb 2023 6:42 AM GMT
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റിലായി. ആന്ധ്രയിലെ ഓങ്കോലെയില്‍ നിന്നുള്ള എംപി മഗുന്ത ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്തയെ ആണ് ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രാഘവ് മഗുന്തയെ കസ്റ്റഡിയിലെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന ഒമ്പതാമത്തെ അറസ്റ്റാണിത്. ഈ ആഴ്ചയില്‍ നടക്കുന്ന മൂന്നാമത്തെ അറസ്റ്റും. പഞ്ചാബ് മുന്‍ എംഎല്‍എ ദീപ് മല്‍ഹോത്രയുടെ മകന്‍ ഗൗതം മല്‍ഹോത്ര, പരസ്യ കമ്പനി ഡയറക്ടര്‍ രാജേഷ് ജോഷി എന്നിവരെയാണ് അറസ്റ്റ് ചെയ്ത മറ്റുള്ളവര്‍. രാഘവ് മഗുന്തയെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
Next Story
RELATED STORIES
മംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില് നിര്ത്തിയിട്ട ട്രെയിനില് ദുരൂഹസാഹചര്യത്തില് തീപിടിത്തം;...
1 Jun 2023 1:16 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന് ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില് കൂടുതല് വിവരങ്ങള് പുറത്ത്
26 May 2023 8:35 AM GMT