ഇസ്രയേല്‍ തടവറകളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 220 ഫലസ്തീന്‍ കുട്ടികള്‍
ഇസ്രായേല്‍ സൈന്യം ലൈംഗികമായ ചൂഷണമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇവരെ ഇരയാക്കുന്നതായി ഫലസ്തീന്‍ പ്രിസനേഴ്‌സ് ക്ലബ് (പിപിസി) ഡിറക്ടര്‍ ഖദൗറ ഫാരിസ് പറഞ്ഞു.

വെസ്റ്റ് ബാങ്ക്: എട്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 220 ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ തടങ്കല്‍പാളയങ്ങളില്‍ അടച്ചതായി ഫലസ്തീന്‍ പ്രിസനേഴ്‌സ് ക്ലബ് (പിപിസി) ഡിറക്ടര്‍ ഖദൗറ ഫാരിസ്. ഇസ്രായേല്‍ സൈന്യം ലൈംഗികമായ ചൂഷണമുള്‍പ്പെടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇവരെ ഇരയാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദിനംപ്രതി റെയ്ഡുകള്‍ നടത്തി ഫലസ്തീന്‍ കുട്ടികളെ കസ്റ്റഡിയിലെടുക്കുകയാണ്. ഇസ്രായേലി അധിനിവേശ സൈന്യം പ്രായപൂര്‍ത്തിയാവാത്ത ഈ കുട്ടികളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുന്നതായും ഫാരിസ് വ്യക്തമാക്കി.
പരുഷവും മനുഷ്യത്വവിരുദ്ധവുമായ സ്ഥിതി വിശേഷമാണ് ഇസ്രായേലി തടങ്കല്‍പാളയങ്ങളിലുള്ളത്. കുട്ടികള്‍ക്കും തടവുകാര്‍ക്കുമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഫലസ്തീന്‍ കുരുന്നുകളെ പാര്‍പ്പിച്ചിരിക്കുന്ന ഇസ്രായേലി ജയിലുകളിലുള്ളത്.
ആവശ്യത്തിന് ഭക്ഷണവും ചികില്‍സയും കുട്ടികള്‍ക്ക് നല്‍കുന്നില്ല. വൃത്തിഹീനവും കാറ്റും വെളിച്ചവും കടക്കാത്ത കുടുസ്സുമുറികളാണ് ഇവരെ പാര്‍പ്പിക്കുന്നത്. കുട്ടിത്തടവുകാരില്‍ ഭൂരിപക്ഷവും കടുത്ത പകര്‍ച്ചാ വ്യാധി ഭീഷണിയിലാണ്. ആവശ്യത്തിന് വസ്ത്രം പോലും ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ഫാരിസ് വ്യക്തമാക്കി.
കുട്ടിത്തടവുകാരെ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാവഴികളും അധികൃതര്‍ അടച്ചിരിക്കുകയാണ്. ബന്ധുക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കുകയാണ്. ഇസ്രായേല്‍ ക്രിമിനലുകള്‍ ഇവരെ മര്‍ദ്ദിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT