Sub Lead

ദേവീന്ദറിന് ഒരു ലക്ഷം രൂപ കൊടുക്കാന്‍ ആഭരണം വരെ വിറ്റു: അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ

പാര്‍ലമെന്റ് ആക്രമണത്തില്‍ ചാവേറായി കൊല്ലപ്പെട്ട മുഹമ്മദ് എന്നയാളെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിച്ചത് ദേവീന്ദറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ് അഫ്‌സല്‍ ഗുരു കത്തില്‍ ആരോപിച്ചിരുന്നത്.

ദേവീന്ദറിന് ഒരു ലക്ഷം രൂപ കൊടുക്കാന്‍ ആഭരണം വരെ വിറ്റു: അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ
X

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടത്തുന്നതിനിടെ പിടിയിലായ പോലിസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിങിനെതിരേ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സും. ദേവീന്ദറിന് ഒരു ലക്ഷം രൂപ നല്‍കിയെന്നും തന്റെ ആഭരണം വിറ്റാണ് ഇതിനായി പണം കണ്ടെത്തിയത് എന്നും അവര്‍ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരു കൊല്ലപ്പെടുന്നതിനു മുമ്പ് അഭിഭാഷകന്‍ സുശീല്‍ കുമാറിനെഴുതിയ കത്തില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളെ തന്നോടൊപ്പം ഡല്‍ഹിയിലേക്ക് അയച്ചത് ദേവീന്ദറാണെന്ന്് പറഞ്ഞിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തില്‍ ചാവേറായി കൊല്ലപ്പെട്ട മുഹമ്മദ് എന്നയാളെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിച്ചത് ദേവീന്ദറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ് കത്തില്‍ ആരോപിച്ചിരുന്നത്. മുഹമ്മദിന് ഡല്‍ഹിയില്‍ ഫഌറ്റ് എടുത്തു നല്‍കിയതതും കരോള്‍ ബാഗില്‍ നിന്ന് കാര്‍ വാങ്ങാന്‍ സഹായിച്ചതും പോലിസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു എന്നും അഫ്‌സല്‍ കത്തില്‍ എഴുതിയിരുന്നു.

ജമ്മുശ്രീനഗര്‍ ഹൈവെയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിങിനെ രണ്ട് ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് ആക്രമണത്തിലും പുല്‍വാമ ആക്രമണത്തിലും ദേവീന്ദര്‍ സിങിന്റെ പങ്ക് അന്വേഷിക്കുമെന്ന് കശ്മീര്‍ ഡിജിപി വ്യക്തമാക്കിയിരുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദേവീന്ദറിന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യം കശ്മീര്‍ പോലിസ് അന്വേഷിക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. അതിനും പുറമെ പുല്‍വാമ ആക്രമണത്തിലെ ദേവീന്ദര്‍സിങിന്റെ പങ്കും അന്വേഷണ വിധേയമാക്കിയേക്കും. പുല്‍വാമ ആക്രമണത്തില്‍ പങ്കെടുത്തതിനാണ് ദേവീന്ദറിന് പോലിസ് മെഡല്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസം ദേവീന്ദര്‍, ഹിസ്ബുള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എന്തിനാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതെന്ന കാര്യം കൂടെ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ജനുവരി 26ലെ റിപബ്ലിക്ക് ദിന ആഘോഷവുമായി ബന്ധപ്പെട്ടതാണോ യാത്രയെന്നും അന്വേഷിക്കും.

ജമ്മുശ്രീനഗര്‍ ഹൈവെയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിങിനെ രണ്ട് ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്ത പോലിസിന് എകെ ഇനത്തില്‍ പെട്ട തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

15 രാഷ്ട്രങ്ങളില്‍ നിന്നുളള നയതന്ത്ര പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശന സമയത്ത് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ദേവേന്ദറിനായിരുന്നു.


Next Story

RELATED STORIES

Share it