Sub Lead

ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്‌ലാമാഫോബിയ പ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്; സോളിഡാരിറ്റി സംസ്ഥാന സമ്മേളനം

വെറുപ്പിലും വംശീയ വിദ്വേഷത്തിലും അധിഷ്ടിതമായ ഇസ്‌ലാമോഫോബിയ പ്രചാരങ്ങള്‍ ബോധപൂര്‍വം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതില്‍ ഫാഷിസ്റ്റ് വിരുദ്ധര്‍ പോലും പരാജയപ്പെടുന്നു.

ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്‌ലാമാഫോബിയ പ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്; സോളിഡാരിറ്റി സംസ്ഥാന സമ്മേളനം
X

എറണാകുളം: ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്‌ലാമാഫോബിയ പ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സമ്മേളനം. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവന്‍ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വെറുപ്പിലും വംശീയ വിദ്വേഷത്തിലും അധിഷ്ടിതമായ ഇസ്‌ലാമോഫോബിയ പ്രചാരങ്ങള്‍ ബോധപൂര്‍വം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതില്‍ ഫാഷിസ്റ്റ് വിരുദ്ധര്‍ പോലും പരാജയപ്പെടുന്നു. പല സംഘപരിവാര്‍ പ്രചാരങ്ങളും അവര്‍ പോലും ഏറ്റെടുക്കുന്നു. രാഷ്ട്രീയമായ ഫാഷിസത്തെ എതിര്‍ക്കുമ്പോള്‍ തന്നെ സാംസ്‌കാരിക ഫാഷിസവും അതിന്റെ മുഖ്യ ഉള്ളടക്കമായ മുസ്‌ലിം വിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണ്. മുസ്‌ലിമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ള സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വിജയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാജ്യത്തിന്റെ പാരമ്പര്യമായ മതസൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കടക്കമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു. ഫലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബുല്‍ ഹൈജ മുഖ്യ അതിഥിയായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ആകാര്‍ പട്ടേല്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, ദ ക്വിന്റ് എഡിറ്റര്‍ ആദിത്യ മേനോന്‍, സാമൂഹിക പ്രവര്‍ത്തക ഫാത്തിമ ശബരിമല,സോഷ്യല്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് ഖാലിദ് സൈഫി, ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ മുജീബ് റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം പ്രസിഡന്റ് പി വി റഹ്മാബി, ജിഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ എം, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി സുഹൈബ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ജുമൈല്‍ പി പി സ്വാഗതവും സംസ്ഥാന സമ്മേളന ജനറല്‍ കണ്‍വീനര്‍ ഷബീര്‍ സി കെ നന്ദിയും പറഞ്ഞു. പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത യുവജനറാലിയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Next Story

RELATED STORIES

Share it