Sub Lead

'യുഎഇ ശെയ്ഖിനെ വിളിച്ച് മോദിജി 10000 ഹജ്ജ് സീറ്റുകള്‍ വാങ്ങിച്ചു'; അബ്ദുല്ലക്കുട്ടിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സൗദിയില്‍ നടക്കുന്ന ഹജ്ജ് കര്‍മത്തിന് യുഎഇ ശെയ്ഖിനെ മോദി വിളിച്ചെന്ന അബ്ദുല്ലക്കുട്ടിയുടെ 'തള്ളാണ്' സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് അബ്ദുല്ലക്കുട്ടിക്കെതിരേ വിമര്‍ശനവും പരിഹാസവും ഉയരത്തി മുന്നോട്ട് വന്നിരിക്കുന്നത്.

യുഎഇ ശെയ്ഖിനെ വിളിച്ച് മോദിജി 10000 ഹജ്ജ് സീറ്റുകള്‍ വാങ്ങിച്ചു; അബ്ദുല്ലക്കുട്ടിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
X

കോഴിക്കോട്: ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ ശെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടെന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസംഗത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. സൗദിയില്‍ നടക്കുന്ന ഹജ്ജ് കര്‍മത്തിന് യുഎഇ ശെയ്ഖിനെ മോദി വിളിച്ചെന്ന അബ്ദുല്ലക്കുട്ടിയുടെ 'തള്ളാണ്' സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് അബ്ദുല്ലക്കുട്ടിക്കെതിരേ വിമര്‍ശനവും പരിഹാസവും ഉയരത്തി മുന്നോട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ അബ്ദുല്ലക്കുട്ടി നരേന്ദ്രമോദി യുഎഇ ശെയ്ഖിനെ വിളിച്ച് 10000 അധിക ഹജ്ജ് സീറ്റുകള്‍ നേടിയെടുത്തുവെന്ന് വച്ച് കാച്ചിയത്.

'രാജ്യത്ത് നിന്നും ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂടി. അപേക്ഷകള്‍ വളരെ അധികം കൂടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ ശെയ്ഖിനെ ഫോണില്‍ വിളിച്ചു. ഞങ്ങള്‍ക്ക് 1.90 ലക്ഷം സീറ്റുകള്‍ പോര, കുറച്ച് കൂടി സീറ്റുകള്‍ നല്‍കണമെന്ന് മോദിജി ആവശ്യപ്പെട്ടു. അങ്ങനെ പ്രധാനമന്ത്രി ഇടപെട്ട് 10,000 അധിക സീറ്റുകള്‍ വാങ്ങിച്ചു'-അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു.

സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് അധിക ഹജ്ജ് സീറ്റുകള്‍ നല്‍കില്ലെന്നും മോദി തീരുമാനമെടുത്തു. പകരം തീര്‍ത്ഥാടകരെ സര്‍ക്കാര്‍ ക്വാട്ടയില്‍ കൊണ്ടുപോകാനാണ് പ്രധാനമന്ത്രി ആലോചിച്ചത്. എന്നാല്‍ അപേക്ഷ നല്‍കിയവരെ കൊണ്ടു പോകാന്‍ വിമാനങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ പ്രധാമന്ത്രിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോകാനായി സ്വകാര്യ ഏജന്‍സികള്‍ തയ്യാറായി. പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഹജ്ജിന് പോകാനും പ്രാര്‍ത്ഥന നടത്താനും സഹായം നല്‍കിയ മഹാനായ നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തിരുന്നു.

സൗദിയില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിന് യുഎഇ ശെയ്ഖില്‍നിന്ന് അനുമതി തേടിയ ഇവനാണോ പുതിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നാണ് ചിലരുടെ ചോദ്യം.

Next Story

RELATED STORIES

Share it