Sub Lead

തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റിവരിഞ്ഞു(വീഡിയോ)

തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റിവരിഞ്ഞു(വീഡിയോ)
X



കാട്ടാക്കട: തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ പിടിക്കാന്‍ ശ്രമിച്ച തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റി. നെയ്യാര്‍ഡാം കിക്മ കോളജ് കോംപൗണ്ടില്‍ തൊഴിലുറപ്പ് ജോലിക്കിടെയാണ് പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൂടെ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കഴുത്തില്‍ നിന്നു പാമ്പിനെ മാറ്റി ഭുവനചന്ദ്രന്‍ നായരെ രക്ഷിക്കുകയായിരുന്നു. കാട് വെട്ടിത്തെളിക്കുമ്പോഴാണ് തൊഴിലാളികള്‍ അഞ്ചടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. തുടര്‍ന്ന് വിവരം നെയ്യാര്‍ വനംവകുപ്പിനെ അറിയിച്ചു. ഇതിനിടെ ഭുവനചന്ദ്രന്‍ നായര്‍ പാമ്പിനെ പിടിച്ച് ചാക്കിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പ് കഴുത്തില്‍ ചുറ്റിവരിയുകയായിരുന്നു. കൂടെയുള്ളവര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പാമ്പിന്റെ പിടിയില്‍നിന്നു ഇദ്ദേഹത്തെ മോചിപ്പിച്ചത്. പിന്നാലെ വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി. രണ്ടുദിവസം നിരീക്ഷിച്ചശേഷം കാട്ടില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ് അറിയിച്ചു.




Next Story

RELATED STORIES

Share it